Quantcast

ഗതാഗത-ലോജിസ്റ്റിക്‌സ് മേഖലകളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കാന്‍ സൗദിയും ഖത്തറും

MediaOne Logo

Web Desk

  • Published:

    7 Jan 2022 12:54 PM GMT

ഗതാഗത-ലോജിസ്റ്റിക്‌സ് മേഖലകളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കാന്‍ സൗദിയും ഖത്തറും
X

റിയാദ്: ഗതാഗത-ലോജിസ്റ്റിക്‌സ് മേഖലകളില്‍ സൗദിയും ഖത്തറും തമ്മില്‍ പരസ്പര സഹകരണം വികസിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു.

സൗദി ഗതാഗത-ലോജിസ്റ്റിക് മന്ത്രി സാലിഹ് അല്‍ ജാസറിന്റെ ഔദ്യോഗിക ദോഹ സന്ദര്‍ശനത്തിനിടെയാണ് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും വികസിപ്പിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ചയില്‍ വിശകലനം ചെയ്തു. ഇതിന്റെ ഭാഗമായി ഖത്തര്‍ സഹമന്ത്രി ജാസിം അല്‍ സുലൈത്തിയുമായും അല്‍ ജാസര്‍ കൂടിക്കാഴ്ച നടത്തി.



സാഹോദര്യം, അയല്‍പക്ക ബന്ധം, ഗള്‍ഫ് മേഖലയിലെ പൊതുകാര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സൗദിയും ഖത്തറും തമ്മില്‍ തുടര്‍ന്ന്‌പോരുന്ന ചരിത്രപരവും തന്ത്രപരവുമായ ബന്ധത്തെ യോഗത്തില്‍ എടുത്ത് പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ സഹകരണത്തിനും സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജാസര്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story