സൗദിയിൽ നൂറ് കോടി റിയാലിന്റെ വിദ്യാഭ്യാസ പദ്ധതികൾ പ്രഖ്യാപിച്ചു
റിയാദിലായിരിക്കും പദ്ധതി നടപ്പാക്കുക

റിയാദ്: സൗദിയിൽ നൂറ് കോടി റിയാലിന്റെ വിദ്യാഭ്യാസ പദ്ധതികൾക്ക് തുടക്കമായി. റിയാദിലാണ് പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. റിയാദ് മേഖലയിലെ ഡെപ്യൂട്ടി അമീർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു പദ്ധതി പ്രഖ്യാപനം. 314 പദ്ധതികളായിരിക്കും ഉൾപ്പെടുക. 1,88,000ലധികം വിദ്യാർഥികൾക്ക് പദ്ധതി നേരിട്ട് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സുരക്ഷിതവും ആകർഷകവുമായ പഠനാന്തരീക്ഷം ഒരുക്കുക, വിദ്യാഭ്യാസ നിലവാരം ഉയർത്തുക, കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരം, തുല്യ വിദ്യാഭ്യാസ അവസരം തുടങ്ങിയ മേഖലകളിലായിരിക്കും പദ്ധതികൾ.
Next Story
Adjust Story Font
16

