Quantcast

സൗദിയിൽ കസ്റ്റമർ സർവീസ് തൊഴിലുകളിൽ സമ്പൂർണ സ്വദേശിവൽക്കരണം പ്രാബല്യത്തിലായി

ഒമ്പതിനായിരത്തി അഞ്ഞൂറ് സ്വദേശികൾക്ക് തൊഴിൽ കണ്ടെത്താനാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-12-21 17:45:39.0

Published:

21 Dec 2022 5:39 PM GMT

സൗദിയിൽ കസ്റ്റമർ സർവീസ് തൊഴിലുകളിൽ സമ്പൂർണ സ്വദേശിവൽക്കരണം പ്രാബല്യത്തിലായി
X

സൗദിയിൽ കസ്റ്റമർ സർവീസ് തൊഴിലുകളിൽ സമ്പൂർണ സ്വദേശിവൽക്കരണം പ്രാബല്യത്തിലായി. ലീഗൽ കൺസൾട്ടൻസി മേഖലയിലെ തൊഴിലുകളിൽ സ്വദേശിവൽക്കരണം 70 ശതമാനമാക്കി ഉയർത്തി. ഇതിലൂടെ ഒമ്പതിനായിരത്തി അഞ്ഞൂറ് സ്വദേശികൾക്ക് തൊഴിൽ കണ്ടെത്താനാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

കസ്റ്റമർ സർവീസ് തൊഴിലുകളിൽ നൂറ് ശതമാനവും, ലീഗൽ കണ്സൾട്ടൻസി മേഖലയിലെ തൊഴിലുകിൽ 70 ശതമാനവുമാണ് സൌദിവൽക്കരണം പ്രാബല്യത്തിലായത്. ഈ തൊഴിലുകളിൽ സൌദിവൽക്കരണം നടപ്പിലാക്കുമെന്ന് കഴിഞ്ഞ വർഷം ജൂണിൽ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽ റാജി പ്രഖ്യാപിച്ചിരുന്നു. വിവിധ കമ്പനികളുടെ ഉപഭോക്തൃ സേവനം പുറംകരാർ ജോലിയായി ചെയ്യുന്ന കാൾ സെൻറർ പോലുള്ളവയുൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും നൂറ് ശതമാനം സൌദിൽക്കരണം നടപ്പിലാക്കണം. ഇതിലൂടെ ഈ മേഖലയിൽ നിന്ന് 4,000 തൊഴിലവസരങ്ങൾ സ്വദേശികൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലീഗൽ കണ്സൾട്ടൻസി മേഖലയിലെ തൊഴിലുകൾ സൌദിവൽക്കരിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം കഴിഞ്ഞ വർഷം ഡിസംബറിൽ ആരംഭിച്ചതാണ്. അന്ന് 50 ശതമാനമാണ് സ്വദേശിവൽക്കരിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം ഇപ്പോൾ പ്രാബല്യത്തിലായതോടെ സ്വദേശിവൽക്കരണ തോത് 70 ശതമാനമാക്കി ഉയർത്തി. നിയമോപദേശകർ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും നിയമ സ്ഥാപനങ്ങളും ലീഗൽ കൺസൾട്ടൻസി ഓഫിസുകളും ഈ നിയമത്തിന്‍റെ പരിധിയിൽ വരും. പൊതു-സ്വകാര്യ സംവിധാനങ്ങൾക്കുള്ള നിയമോപദേശകൻ, കരാർ വിദഗ്ധൻ, നിയമകാര്യ ക്ലർക്ക് എന്നീ ജോലികൾ സ്വദേശിവൽക്കരിച്ചവയിൽ ഉൾപ്പെടും. സ്വദേശികൾക്ക് 5,500 ലധികം തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

TAGS :

Next Story