സൗദിയില്‍ നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധന തുടരുന്നു
ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സംയുക്ത ഫീൽഡ് കാംപയിനുകള്‍ നടത്തിയാണ് നിയമ ലംഘകരെ പിടികൂടുന്നത്

സൗദിയില്‍ കഴിയുന്ന നിയമ ലംഘകര്‍ക്കായുള്ള പരിശോധന ശക്തമായി തുടരുന്നു. നിയമ ലംഘകരില്ലാത്ത രാജ്യമെന്ന പ്രഖ്യാപിത ലക്ഷ്യം നേടുന്നതിന്‍റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്. തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച നിരവധി പേര്‍ കഴിഞ്ഞ ആഴ്ചയും പിടിയിലായി.
ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സംയുക്ത ഫീൽഡ് കാംപയിനുകള്‍ നടത്തിയാണ് നിയമ ലംഘകരെ പിടികൂടുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പതിനയ്യായിരത്തോളം അനധികൃത വിദേശികളെ അറസ്റ്റ് ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 7,000 ത്തിലധികം താമസ രേഖ നിയമലംഘകർ, 5,000-ത്തോളം അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ചവർ, 1,791 തൊഴിൽ വ്യവസ്ഥകൾ ലംഘിച്ചവര്‍ എന്നിവരുൾപ്പെടെ 14,470 നിയമ ലംഘകരാണ് പിടിയിലായത്. റസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവര്‍ക്ക് തൊഴിൽ, ഗതാഗത സൗകര്യം ഒരുക്കിയ 13 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് വരെ അറസ്റ്റിലായവരിൽ നടപടിക്രമങ്ങൾക്ക് വിധേയരായവരുടെ ആകെ എണ്ണം 99,000 കടന്നു. ഇവരിൽ 88,000-ത്തിലധികം പുരുഷന്മാരും 11,000-ത്തിലധികം സ്ത്രീകളുമാണ്. 87,000-ത്തിലധികം നിയമ ലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അവരവരുടെ എംബസികളിലേക്ക് കൈമാറി.
Adjust Story Font
16
