റിയൽ എസ്റ്റേറ്റ് വിപണിയിൽ വളർച്ച തുടർന്ന് സൗദി
ഏറ്റവും അധികം ഇടപാടുകൾ നടന്നത് ത്വാഇഫിൽ

റിയാദ്: റിയൽ എസ്റ്റേറ്റ് വിപണിയിൽ രണ്ടാം ആഴ്ചയും ഇടപാടുകളുടെ എണ്ണത്തിൽ വളർച്ച തുടർന്ന് സൗദി. രാജ്യത്താകെ നടന്നത് 6,392 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ്. മുൻ ആഴ്ചയെ അപേക്ഷിച്ച് എണ്ണത്തിൽ 25% ന്റെ വർധനവാണ്. 5,531ഇടപാടുകളാണ് കഴിഞ്ഞ ആഴ്ച നടന്നത്. 511.3 കോടി റിയാലായിരുന്നു കഴിഞ്ഞ ആഴ്ചത്തെ ഇടപാടുകളുടെ ആകെ മൂല്യം. ഈ ആഴ്ചത്തെ മൊത്തം മൂല്യം 638.6 കോടി റിയാലാണ്. ചതുരശ്ര മീറ്ററിന്റെ ശരാശരി വില കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 23.5% കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച ചതുരശ്ര മീറ്ററിന് 208 റിയാലായിരുന്നെങ്കിൽ നിലവിൽ 159 റിയാൽ ആയി കുറഞ്ഞു. ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത് ത്വാഇഫിലാണ്. 1,199 ഇടപാടുകളാണ് നടന്നത്. 150 കോടി റിയാലാണ് മൊത്തം മൂല്യം. 864 ഇടപാടുകളുമായി ജിദ്ദയാണ് തൊട്ട് പുറകിൽ. റിയാദ്, മദീന, മക്ക, ദമ്മാം, അബഹ, എന്നീ പ്രദേശങ്ങളിലും ഇടപാടുകളുടെ എണ്ണത്തിൽ വർധനവാണ്.
Adjust Story Font
16

