Quantcast

സൗദിയിൽ ഇലക്ട്രോണിക്സ് ഏജൻസികൾ ടോൾ ഫീ നമ്പർ ഏർപ്പെടുത്തണം

സൗദിയില്‍ ഇലക്ട്രികല്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മ്മാതാക്കളും വിതരണക്കാരും ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി.

MediaOne Logo

Web Desk

  • Updated:

    2021-06-26 16:22:42.0

Published:

26 Jun 2021 9:49 PM IST

സൗദിയിൽ ഇലക്ട്രോണിക്സ് ഏജൻസികൾ ടോൾ ഫീ നമ്പർ ഏർപ്പെടുത്തണം
X

സൗദിയില്‍ ഇലക്ട്രികല്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മ്മാതാക്കളും വിതരണക്കാരും ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. വാണിജ്യ മന്ത്രാലയമാണ് കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. ഉപഭോക്താക്കളുടെ പരാതികള്‍ എളുപ്പത്തില്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.

വാണിജ്യ മന്ത്രി ഡോ. മാജിദ് അലഖസബിയാണ് നിര്‍മ്മാണ കമ്പനികളോടും വിതരണ ഏജന്‍സികളോടും ടോള്‍ ഫ്രീ സംവിധാനം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് കമ്പനി മേധാവികളുടെ യോഗത്തിലാണ് മന്ത്രി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഉപഭോക്താക്കളുടെ പരാതികള്‍ എളുപ്പം സ്വീകരിക്കുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് തീരുമാനം.

ഈ രംഗത്തെ ഉപഭോക്താക്കളുടെ സംതൃപ്തി ആര്‍ജിക്കുന്നതിനും വില്‍പനാനന്തര സേവനം മെച്ചപ്പെടുത്തുന്നതിനും വേണ്ടി കമ്പനികള്‍ കൂടുതല്‍ സര്‍വീസ് റിപ്പയര്‍ സെന്ററുകള്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ വിപണന മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള മാനദണ്ഡങ്ങളും സൂചികകളും കൃത്യമായി പാലിക്കാനും കമ്പനികള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

ഇത്തരം ഉപകരണങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് മേഖകള്‍ നേരിടുന്ന വെല്ലുവിളികള്‍ നിര്‍ണയിക്കുന്നതിനും അവക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനുമായി മേഖലാ പ്രതിനിധികളെ ഉള്‍പ്പെടുത്തി കര്‍മസമിതി രൂപീകരിക്കാനും ധാരണയായി.

Next Story