ടൂറിസം മേഖലയുടെ വികസനത്തിനായി സൗദി അറേബ്യ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
ടൂറിസം മേഖലയിലെ നിക്ഷേപ സാഹചര്യങ്ങൾ ഉയർത്തുകയും, വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം.

റിയാദ്: ടൂറിസം മേഖലയുടെ വികസനത്തിനായി സൗദി അറേബ്യ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണിത്. ടൂറിസം മേഖലയിലെ നിക്ഷേപ സാഹചര്യങ്ങൾ ഉയർത്തുകയും, വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം.
രാജ്യത്ത് വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന വികസനത്തോടൊപ്പം ടൂറിസം മേഖലയുടേയും വികസനം ഉറപ്പാക്കുകയാണ് നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്. ടൂറിസം മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുക, ബിസിനസ് രംഗത്ത് സുസ്ഥിരത ഉറപ്പാക്കുക, വിനോദ സഞ്ചാരികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, നിക്ഷേപകരെ ആകർഷിക്കാനുള്ള സാഹചര്യങ്ങൾ രൂപപ്പെടുത്തുക തുടങ്ങിയവയാണ് പുതിയ മാറ്റത്തിലൂടെ ഉദ്ധേശിക്കുന്നത്.
പുതിയ ചട്ടങ്ങളിൽ എല്ലാത്തരം വിനോദസഞ്ചാര പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിപണിയിൽ പുതിയ പ്രവർത്തനങ്ങൾ നടത്തുന്നതിനും, സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ആവശ്യമായ മേൽനോട്ടവും പരിശോധനയും നടത്തുന്നതിനുള്ള ചട്ടങ്ങളും പുതിയ മാറ്റത്തിൽ ഉൾപ്പെടും. പുതിയ ചട്ടങ്ങൾക്കനുസരിച്ച് ടൂറിസം മേഖലയിലെ എല്ലാ തൊഴിലാളികളും വ്യവസ്ഥകൾ 90 ദിവസങ്ങൾക്കുളളിൽ ക്രമീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Adjust Story Font
16

