Quantcast

ആഗോള നിക്ഷേപകരെ ആകർഷിക്കുന്ന ലോകത്തിലെ ആദ്യ അഞ്ച് നിക്ഷേപ സൗഹൃദ രാജ്യങ്ങളിൽ സൗദിയും

സൗദി നടപ്പിലാക്കി വരുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയാണ് രാജ്യത്തെ നേട്ടത്തിനര്‍ഹമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-03-13 18:55:09.0

Published:

13 March 2023 5:35 PM GMT

Saudi Arabia
X

റിയാദ്: ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുന്ന ലോകത്തിലെ ആദ്യ അഞ്ച് നിക്ഷേപ സൗഹൃദ രാജ്യങ്ങളില്‍ സൗദി അറേബ്യ ഇടം നേടികഴിഞ്ഞതായി സൗദി നിക്ഷേപ മന്ത്രാലയം. സൗദി നടപ്പിലാക്കി വരുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയാണ് രാജ്യത്തെ നേട്ടത്തിനര്‍ഹമാക്കിയത്. ദേശീയ പരിവര്‍ത്തന ഫോറത്തിന് റിയാദില്‍ തുടക്കമായി.

സൗദി തൊഴില്‍ വിപണിയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുന്നതിനും, ഗുണപരമായ നിരവധി തൊഴില്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനും ദേശീയ പരിവര്‍ത്തന പദ്ധതി സഹായിച്ചതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. നിക്ഷേപ മന്ത്രാലയം റിയാദില്‍ സംഘടിപ്പിച്ച ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ മേഖലയില്‍ നിലവില്‍ 22 ലക്ഷം സ്വദേശികള്‍ ജോലിയെടുക്കുന്നുണ്ട്. ഇത് ദേശീയ പരിവര്‍ത്തന പദ്ധതി ആരംഭിക്കുന്നതിന് മുമ്പുള്ളതിന്റെ ഇരട്ടിയാണെന്നും മന്ത്രി പറഞ്ഞു. രാജ്യം കൈവരിച്ച നേട്ടങ്ങള്‍ നിക്ഷേപ മേഖലയില്‍ രാജ്യത്തിന്റെ പദവി ഉയര്‍ത്തി. ആഗോള തലത്തില്‍ നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ സ്ഥാനം നേടാന്‍ ഇത് ഇടയാക്കിയതായും മന്ത്രി പറഞ്ഞു.

TAGS :

Next Story