Quantcast

സൗദി അറേബ്യ പുതിയ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണത്തിനൊരുങ്ങുന്നു

മീഡിയ, കണ്‍സള്‍ട്ടിംഗ്, വിനോദം തുടങ്ങിയ മേഖലകളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക. സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം ക്രമാനുഗതമായി ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് തീരുമാനം

MediaOne Logo

Web Desk

  • Published:

    22 Dec 2021 10:24 PM IST

സൗദി അറേബ്യ പുതിയ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണത്തിനൊരുങ്ങുന്നു
X

സൗദി അറേബ്യ പുതിയ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണത്തിനൊരുങ്ങുന്നു. മീഡിയ, കണ്‍സള്‍ട്ടിംഗ്, വിനോദം തുടങ്ങിയ മേഖലകളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക. സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം ക്രമാനുഗതമായി ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് തീരുമാനം.

മാനവ വിഭവശേഷി മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എഞ്ചിനിയര്‍ മാജിദ് അല്‍ദാവിയാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. മീഡിയ, കണ്‍സള്‍ട്ടിംഗ്, വിനോദം തുടങ്ങി മേഖലകളില്‍ കൂടി സ്വദേശി വല്‍ക്കരണത്തിന് പദ്ധതി തയ്യാറാക്കിയതായും, തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രാലയ സെക്രട്ടറി പറഞ്ഞു. സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അണ്ടര്‍ സെക്രട്ടറി ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ സ്വദേശി അനുപാതം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ അനുപാതം ക്രമാനുഗതമായി ഉയര്‍ന്നു വരുന്നത് ശുഭ സൂചകങ്ങളാണ് നല്‍കുന്നത്. പ്രത്യേകിച്ച് വനിതാ ജീവനക്കാരുടെ എണ്ണം അഭൂതപൂര്‍വ്വമായാണ് വര്‍ധിക്കുന്നതെന്നും മന്ത്രാലയ സെക്രട്ടറി പറഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ ജോലി ചെയ്യുന്ന മേഖലകളാണ് പുതുതായി സ്വദേശിവല്‍ക്കരണത്തിനൊരുങ്ങുന്ന മേഖലകള്‍.

TAGS :

Next Story