Quantcast

സൗദിയിൽ വ്യക്തിഗത വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാൻ അനുവാദമുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

സൗദി പൗരൻമാർക്ക് ഇഷ്ടമുള്ള വിദേശികളെ രാജ്യത്തേക്ക് അതിഥികളായി കൊണ്ടുവരുവാൻ അനുവാദം നൽകുന്നതാണ് വ്യക്തിഗത വിസ

MediaOne Logo

Web Desk

  • Updated:

    2022-12-19 18:25:30.0

Published:

19 Dec 2022 11:08 PM IST

10,331 people got opportunity from Kerala for Hajj; The first installment is due this month
X

മക്ക 

റിയാദ്: സൗദിയിൽ വ്യക്തിഗത വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാൻ അനുവാദമുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മൾട്ടിപ്പിൾ വിസയിലെത്തുന്നവർക്ക് ഒരു വർഷം വരെയാണ് വിസാ കാലാവധി. സൗദി പൗരൻമാർക്ക് ഇഷ്ടമുള്ള വിദേശികളെ രാജ്യത്തേക്ക് അതിഥികളായി കൊണ്ടുവരുവാൻ അനുവാദം നൽകുന്നതാണ് വ്യക്തിഗത വിസ.

സൗദിയിൽ അടുത്തിടെ പ്രഖ്യാപിച്ച വ്യക്തിഗത വിസയിൽ രാജ്യത്തെത്തുന്ന വിദേശികൾക്കും, മറ്റു വിസകളിലെത്തുന്നവരെ പോലെ ഉംറ നിർവഹിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. സൗദി പൗരൻമാർക്ക് അവർക്കിഷ്ടമുളള വിദേശികളെ അതിഥികളായി രാജ്യത്തേക്ക് കൊണ്ട് വരുവാൻ അനുവാദം നൽകുന്നതാണ് വ്യക്തിഗത വിസ. സിങ്കിൾ വിസക്ക് 90 ദിവസവും, മൾട്ടിപ്പിൾ വിസക്ക് ഒരു വർഷവുമാണ് കാലാവധി.

വിസാ കാലാവധിക്കുള്ളിൽ അഥിതികൾക്ക് ഒന്നിൽ കൂടുതൽ തവണ രാജ്യത്ത് വന്ന് പോകുന്നതിന് അനുവാദമുണ്ടാകും. മൾട്ടിപ്പിള്‍ വിസയിലുളളവർ രാജ്യത്ത് പ്രവേശിച്ചാൽ 90 ദിവസത്തിന് ശേഷം രാജ്യത്തിന് പുറത്ത് പോയി തിരിച്ചു വരേണ്ടതാണ്. വ്യക്തിഗത വിസയിലെത്തുന്നവർക്ക് മദീനയിൽ പ്രവാചകൻ്റെ പള്ളിയിൽ ആരാധനയും സന്ദർശനവും നടത്തുന്നതിനും, ചരിത്ര സ്ഥലങ്ങളും, വിനോദ സഞ്ചാര കേന്ദ്രങ്ങളുമുൾപ്പെടെ രാജ്യത്തെവിടെയും സഞ്ചരിക്കുന്നതിനും അനുവാദമുണ്ടാകും. ഒരേസമയം ഒന്നിലധികം വ്യക്തിഗത വിസകൾക്കായി സ്വദേശികൾക്ക് അപേക്ഷിക്കാം.

TAGS :

Next Story