സൗദിയിൽ സന്ദർശക വിസക്കാർക്കും ഇനി ബാങ്ക് അക്കൗണ്ട്
പ്രത്യേക ഐഡി ഉപയോഗിച്ചായിരിക്കും അക്കൗണ്ട് തുറക്കുക

റിയാദ്: സൗദിയിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് ബാങ്ക് അക്കൗണ്ടുകൾ അനുവദിക്കാൻ നീക്കം. ഇതിനായുള്ള അനുമതി സൗദി സെൻട്രൽ ബാങ്ക് നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള പ്രത്യേക ഐഡി കാർഡ് ആഭ്യന്തര മന്ത്രാലയമാണ് നൽകുക.
നിലവിൽ സൗദിയിൽ സന്ദർശന വിസയിൽ എത്തുന്നവർക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ല. ഈ നിയമത്തിലാണ് പരിഷ്കരണം. വിസിറ്റർ ഐഡി, അല്ലെങ്കിൽ സന്ദർശക തിരിച്ചറിയൽ രേഖ ഉപയോഗിച്ചായിരിക്കും അക്കൗണ്ട് ഓപ്പൺ ചെയ്യാൻ കഴിയുക. ബാങ്ക് സേവനം ലളിതമാക്കുക, സാമ്പത്തിക ഒഴുക്ക് വർധിപ്പിക്കുക, ഡിജിറ്റൽ മാറ്റങ്ങൾക്ക് പിന്തുണ നൽകുക, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക തുടങ്ങിയവയുടെ ഭാഗമായാണ് നീക്കം. അക്കൗണ്ട് തുറക്കാനുള്ള മാർഗ നിർദേശങ്ങൾ വൈകാതെ ഇറങ്ങും. ഇതിന് പിന്നാലെയാകും നടപടികൾ പൂർത്തിയാക്കാനാവുക.
Next Story
Adjust Story Font
16

