ശൈത്യകാല വിനോദത്തിനായി സ്കീയിങ്ങിന് സോണൊരുക്കി സൗദി
ട്രോജെനയിലാണ് വിനോദ പരിപാടികൾ

ജിദ്ദ: സൗദിയിലെ തബൂക്കിൽ ശൈത്യകാല വിനോദത്തിനായി പ്രത്യേക പദ്ധതി ഒരുക്കുന്നു. സ്കീയിംങ് അടക്കമുള്ള വിനോദങ്ങൾ ഉൾക്കൊള്ളിച്ചാണ് പദ്ധതി. മൂന്നുമാസം നീണ്ടുനിൽക്കുന്നതാണ് ശൈത്യകാല ആഘോഷങ്ങൾ.
കൃത്രിമ മഞ്ഞൊരുക്കിയാണ് സ്കീയിങ് സോൺ സ്ഥാപിക്കുന്നത്. മൂന്നുമാസം വരെ മഞ്ഞ് നിലനിർത്തി ശൈത്യകാല വിനോദം ആഘോഷമാക്കും. തബൂക്ക് പ്രവിശ്യയിൽ നിയോമിന്റെ ഭാഗമായുള്ള പർവത ടൂറിസം കേന്ദ്രമായ ട്രോജെനയിലാണ് ഇതിന് അവസരം ലഭിക്കുക.
മഞ്ഞിന്റെ അളവ് വർധിപ്പിക്കാനും തുടർച്ചയായി മൂന്നുമാസത്തേക്ക് അത് നിലനിർത്താനുമാണ് ഇടത്തൂർന്ന കൃത്രിമ മഞ്ഞ് ചേർക്കുക. ഇവിടെയൊരുക്കുന്ന വിവിധ വിനോദ പരിപാടികൾ സന്ദർശകർകരെ ആകർഷിക്കും. ട്രോജെനയിൽ ഒരുക്കുന്ന ആഡംബര റിസോർട്ട് പദ്ധതിയും പൂർത്തിയാവുന്നുണ്ട്. 2030 ഓടെ മേഖലയെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ശൈത്യകാല വിനോദ കേന്ദ്രമാക്കാനാണ് പദ്ധതി.
Next Story
Adjust Story Font
16

