Quantcast

ടൂറിസം മേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി സൗദി

ഘട്ടംഘട്ടമായുള്ള സൗദിവത്കരണത്തിലൂടെ 50% ആക്കി ഉയർത്താനാണ് നീക്കം

MediaOne Logo

Web Desk

  • Published:

    2 Oct 2025 9:38 PM IST

ടൂറിസം മേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി സൗദി
X

റിയാദ്: ടൂറിസം മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കാൻ സൗദി. 2028 ഓടെ സ്വദേശി പ്രാതിനിധ്യം 50% ആക്കി ഉയർത്താനാണ് രാജ്യം ശ്രമിക്കുന്നത്. ഇതിനായുള്ള നയങ്ങൾക്ക് ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഘട്ടംഘട്ടമായിട്ടായി നടപ്പാക്കുന്ന സൗദിവത്കരണത്തിന് അടുത്ത വർഷം ഏപ്രിൽ 22 നായിരിക്കും തുടക്കമാവുക. ആദ്യഘട്ടത്തിലെ സ്വദേശി വത്കരണം 40 ശതമാനമായിരിക്കും. 2027 ജനുവരി മൂന്നിനായിരിക്കും രണ്ടാം ഘട്ടം. മൂന്നാം ഘട്ടം 2028 ജനുവരി രണ്ടിനുമായിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

ലൈസൻസുള്ള രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളിലും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാനുള്ള നയങ്ങൾക്കും മന്ത്രാലയം അനുമതി നൽകി. സ്വദേശികളുടെ അവസരം വർധിപ്പിക്കുക, സേവന ഗുണനിലവാരം കൂട്ടുക തുടങ്ങിയവയുടെ ഭാഗമായാണ് നീക്കം. സൗദിവത്കരിക്കാൻ തീരുമാനിച്ച തൊഴിലുകൾ രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങളെയോ, തൊഴിലാളികളെയോ ഉപയോഗിച്ച് ഔട്ട് സോഴ്സ് ചെയ്യുന്നത് നിരോധിക്കുന്ന നിയമവും മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. മുഴുവൻ ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലും ജോലി സമയത്ത് സൗദി റിസപ്‌ഷനിസ്റ്റ് ഉണ്ടായിരിക്കണമെന്നതും പുതിയ നയത്തിന്റെ ഭാഗമാണ്.

TAGS :

Next Story