എഐ മേഖലയിൽ സൗദി കുതിപ്പ്; ആഗോള തലത്തിൽ അഞ്ചാം സ്ഥാനം
അറബ് ലോകത്ത് ഒന്നാം സ്ഥാനവും കരസ്ഥമാക്കി

റിയാദ്: എഐ മേഖലയിൽ ആഗോള തലത്തിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്ന് സൗദി. അറബ് ലോകത്ത് ഒന്നാം സ്ഥാനവും കൈവരിച്ചു. ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഡക്സിലാണ് സൗദിയുടെ നേട്ടം. ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പ്രാദേശികമായും ആഗോളതലത്തിലും സൗദി ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ വിജയമാണ് നേട്ടം അടിവരയിടുന്നത്. അതോടൊപ്പം എഐ മേഖലയിൽ സൗദി നടത്തുന്ന മുന്നേറ്റങ്ങൾക്കും വിഷൻ 2030 നും വലിയ കരുത്താണ് പകരുന്നത്.
Next Story
Adjust Story Font
16

