ഡച്ച് കമ്പനികളുമായി കരാറിൽ ഒപ്പ് വെച്ച് സൗദി
കാർഷിക മേഖലയിലെ പുരോഗതിയാണ് ലക്ഷ്യം

റിയാദ്: ഡച്ച് കമ്പനികളുമായി കരാറിൽ ഒപ്പ് വെച്ച് സൗദി അറേബ്യ. കാർഷിക മേഖലയിലെ വികസനത്തിനുളള പതിനൊന്ന് കരാറുകൾക്കാണ് ധാരണയായത്. നെതർലാൻഡിൽ സംഘടിപ്പിച്ച യോഗത്തിലായിരുന്നു ധാരണ.
ഡച്ച് ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയുമായാണ് ധാരണ. സൗദി ഉന്നത പ്രതിനിധികൾ, സ്വകാര്യ മേഖലാ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജല, പരിസ്ഥിതി, കാർഷിക മേഖലകളിൽ സൗദിയും നെതർലൻഡ്സും തമ്മിലുള്ള സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ കാർഷിക വികസനം, ഭക്ഷ്യ ഉത്പാദന മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ സംയോജനം, മേഖലയിലെ ഗവേഷണം, ഡെവലപ്മെന്റ്, സ്മാർട്ട് ഫാമിംഗ്, പരിസ്ഥിതി സൗഹൃദ കാർഷിക മാർഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് കരാറുകൾ. സൗദി പരിസ്ഥിതി ജല കാർഷിക മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തനങ്ങൾ തുടരുക.
Next Story
Adjust Story Font
16

