സൗദി കിഴക്കൻ പ്രവിശ്യയിലേക്ക് തുടർച്ചയായ സ്ഫോടക ഡ്രോൺ ആക്രമണങ്ങൾ; വിജയകരമായി പ്രതിരോധിച്ചു
ഇന്ന് പുലർച്ചെ വരെ മാത്രം 18 സ്ഫോടക ഡ്രോണുകൾ

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 18 സ്ഫോടക ഡ്രോണുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ഇന്നലെ മാത്രം റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി 96 ഡ്രോണുകൾ വിജയകരമായി തകർത്തതായും അദ്ദേഹം അറിയിച്ചു. ഇതോടെ മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം 110 ഡ്രോണുകളാണ് സൗദി സേന തടഞ്ഞത്.
യുഎസ് സൈനികരുള്ള അൽ ഖർജ് വ്യോമതാവളത്തെയാണ് ആക്രമണങ്ങൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. റിയാദിലെയും കിഴക്കൻ പ്രവിശ്യയിലെയും എണ്ണപ്പാടങ്ങളിലും തുടർച്ചയായ ആക്രമണശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെ പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ചർച്ച നടത്തി.
Next Story
Adjust Story Font
16

