സൗദിയിൽ നിയമലംഘകരായ താമസക്കാർക്കെതിരെ പരിശോധന കർശനമാക്കി
സൗദിയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമായി തുടരുയാണ്

റിയാദ്: സൗദിയില്‍ നിയമലംഘകരായ താമസക്കാര്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി ആഭ്യന്ത്ര മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചക്കിടെ പതിമൂവായിരത്തിലധികം താമസ നിയമ ലംഘകര്‍ പിടിയിലായതായി മന്ത്രാലയം വെളിപ്പെടുത്തി. താമസ രേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവരാണ് പിടിയിലായത്.
സൗദിയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമായി തുടരുയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 13308 വിദേശികള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 7725 ഇഖാമ നിയമ ലംഘകരും 3427 അതിര്‍ത്തി സുരക്ഷാചട്ട ലംഘകരും 2156 തൊഴില്‍ നിയമലംഘകരുമാണ് അറസ്റ്റിലായത്.
അതിര്‍ത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ 572 പേരും ഇതിലുള്‍പ്പെടും. പിടിയിലായവരില് 62 ശതമാനം യമനികളും 37 ശതമാനം എത്യോപ്യക്കാരും 1 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിര്‍ത്തികള്‍വഴി അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 9 പേരും പിടിയിലായിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയായ 36953 നിയമലംഘകരെ ഒരാഴ്ച്ചക്കിടെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ 30660 പേര്‍ പുരുഷന്‍മാരും 6293 പേര്‍ വനിതകളുമാണ്.
Adjust Story Font
16

