Quantcast

സൗദിയിൽ കൂടുതൽ വിഭാഗങ്ങൾക്ക് മൂന്നാം ഡോസ്; ആരോഗ്യ പ്രവർത്തകരും മുൻഗണനാ പട്ടികയിൽ

ആരോഗ്യ പ്രശ്‌നങ്ങൾ വലിയതോതിൽ അനുഭവിക്കുന്നവർക്കാണ് നിലവിൽ മൂന്നാം ഡോസ് വാക്‌സിൻ നൽകുന്നത്

MediaOne Logo

Web Desk

  • Published:

    18 Oct 2021 4:18 PM GMT

സൗദിയിൽ കൂടുതൽ വിഭാഗങ്ങൾക്ക് മൂന്നാം ഡോസ്; ആരോഗ്യ പ്രവർത്തകരും മുൻഗണനാ പട്ടികയിൽ
X

സൗദിയിൽ കൂടുതൽ വിഭാഗങ്ങൾക്ക് മൂന്നാം ഡോസ് നൽകുവാൻ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവർത്തകർക്കായിരിക്കും മുൻഗണന. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും കല്യാണ മണ്ഡപങ്ങളിലും ജീവനക്കാർ മാസ്‌ക് ധരിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

ആരോഗ്യ പ്രശ്‌നങ്ങൾ വലിയതോതിൽ അനുഭവിക്കുന്നവർക്കാണ് നിലവിൽ മൂന്നാം ഡോസ് വാക്‌സിൻ നൽകുന്നത്. അവയവം മാറ്റിവെച്ചവരും വൃക്കസംബന്ധമായ വലിയ അസുഖമുള്ളവരും ബൂസ്റ്റർ ഡോസ് എടുക്കുന്നത് വേഗത്തിലാക്കണം. ഇതിന് ശേഷം നിത്യരോഗികൾക്കും, പ്രായമായവർക്കും വാക്‌സിൻ നൽകും. ഇതിന് ശേഷം ആരോഗ്യ പ്രവർത്തകർക്കും മൂന്നാം ഡോസ് നൽകണം.

ഗർഭിണികളും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കണം. പ്രോട്ടോകോളിൽ ഇളവ് വന്നെങ്കിലും വ്യക്തിപരമായ ജാഗ്രതയും കരുതലും വേണമെനന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

കല്യാണത്തിനായി ഓഡിറ്റോറിയങ്ങളിൽ പ്രവേശിക്കാൻ രണ്ട്‌ഡോസ്വാക്‌സിനും മാസ്‌കും ഉള്ളവർക്കാണ് അനുമതി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗ്ലാസുകളും പ്ലേറ്റുകളുമാണ് ഇവിടെ ഉപയോഗിക്കേണ്ടത്. സ്ത്രീകൾക്കായുള്ള ബ്യൂട്ടി പാർലറും പ്രവർത്തിപ്പിക്കാം. റസ്റ്റോറൻറുകൾ, കഫേകൾ എന്നിവക്കുള്ളിലും ജീവനക്കാർ മാസ്‌ക് ഉറപ്പു വരുത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

TAGS :

Next Story