Quantcast

മോസ്കോയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി സൗദിയ

ആഴ്ചയിൽ മൂന്ന് തവണയായിരിക്കും സർവീസുകൾ

MediaOne Logo

Web Desk

  • Published:

    28 Jun 2025 5:51 PM IST

മോസ്കോയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി സൗദിയ
X

റിയാദ്: മോസ്കോയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ. ഒക്ടോബർ ഒന്ന് മുതലായിരിക്കും സേവനം. റിയാദ് എയർപോർട്ടിൽ നിന്ന് ആഴ്ചയിൽ മൂന്ന് സർവീസുകൾ ലഭ്യമാകും. യാത്രക്കാരുടെ എണ്ണം അധികരിച്ചതോടെയാണ് പുതിയ നീക്കം. ആദ്യമായിട്ടാണ് ഇത്തരം സേവനം ലഭ്യമാക്കുന്നത്. ഇ വിസ സംവിധാനത്തിന്റെ വരവോടെ റഷ്യൻ സന്ദർശകർ അധികരിച്ചതോടെയാണ് പുതിയ തീരുമാനം. 2023ൽ 9,300 റഷ്യൻ സന്ദർശകരായിരുന്നെങ്കിൽ കഴിഞ്ഞ വർഷത്തോടെ ഇത് 52,400 സന്ദർശകരായി ഉയർന്നിരുന്നു. പുതിയ സർവീസ് ആരംഭിക്കുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും. സാമ്പത്തിക മേഖലയിലും നീക്കം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

TAGS :

Next Story