Quantcast

കോവിഡ് നിയന്ത്രണങ്ങൾ നീക്കി; രണ്ടാമത്തെ ഉംറ നിർവഹിക്കാൻ ഇനി 15 ദിവസം കാത്തിരിക്കേണ്ട

കോവിഡ് സാഹചര്യത്തിൽ ഉംറക്ക് നിയന്ത്രണമുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    18 Oct 2021 4:31 PM GMT

കോവിഡ് നിയന്ത്രണങ്ങൾ നീക്കി; രണ്ടാമത്തെ ഉംറ നിർവഹിക്കാൻ ഇനി 15 ദിവസം കാത്തിരിക്കേണ്ട
X

കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ പശ്ചാത്തലത്തിൽ രണ്ടാമത്തെ ഉംറ നിർവഹിക്കാൻ ഇനി 15 ദിവസം കാത്തിരിക്കണമെന്ന നിബന്ധന മാറ്റി. വേഗത്തിൽ ഉംറ പെർമിറ്റ് ലഭിക്കുന്നതിനുള്ള ക്രമീകരണം ഹജ്ജ് ഉംറ ആപ്ലിക്കേഷനിൽ വരുത്തിയിട്ടുണ്ട്. മദീനയിലെ റൗദയിലേക്കുള്ള പ്രവേശനത്തിനുള്ള ഇടവേളയും ഒഴിവാക്കി.

കോവിഡ് സാഹചര്യത്തിൽ ഉംറക്ക് നിയന്ത്രണമുണ്ടായിരുന്നു. ഒരു ഉംറ പെർമിറ്റ് നേടിയ ശേഷം വീണ്ടും പെർമിറ്റ് നേടാൻ 15 ദിവസം കഴിയേണ്ടിയിരുന്നു. ഇതാണിപ്പോൾ ഒഴിവാക്കിയത്. മുമ്പത്തെ പോലെ ഇപ്പോൾ അപേക്ഷിക്കുന്ന മുറപ്പ് വീണ്ടും ഉംറ കർമത്തിനുള്ള പെർമിറ്റ് ലഭ്യമാകും. വിശുദ്ധ ഹറമിൽ മുഴുവൻ ശേഷിയും പ്രയോജനപ്പെടുത്തി തുടങ്ങിയ സാഹചര്യത്തിലാണ് ഈ നിബന്ധന റദ്ദാക്കിയിരിക്കുന്നത്.

തവക്കൽനാ, ഇഅ്തമർനാ ആപുകൾ ഉപയോഗിച്ചാണ് പെർമിറ്റ് കരസ്ഥമാക്കേണ്ടത്. മദീനയിലെ പ്രവാചകന്റെ പള്ളിയിയിലെ പുണ്യ സ്ഥലമായ റൗളാ ശരീഫിൽ പ്രവേശിക്കാനുള്ള നിയന്ത്രണവും നീക്കി. നേരത്തെ ഒരു തവൺ ഇവിടെ സന്ദർശിച്ചാൽ ഒരു മാസത്തിന് ശേഷമായിരുന്നു വീണ്ടും സന്ദർശിക്കാൻ അനുമതി നൽകിയിരുന്നത്.

TAGS :

Next Story