ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഹജ്ജ് ചെയ്യാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ
ഡയാലിസിസ് ചെയ്യുന്നവർ, കാൻസർ രോഗികൾ, ഗുരുതര ഹൃദ്രോഗമുള്ളവർ ഉൾപ്പെടെയുള്ളവർക്കാണ് അവസരമില്ലാത്തത്

റിയാദ്: ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഹജ്ജിന് അനുവദിക്കില്ലെന്ന് സൗദി അറേബ്യ. ഡയാലിസിസ് രോഗികൾ, ഗുരുതര ഹൃദ്രോഗമുള്ളവർ, ഓക്സിജൻ സപ്പോർട്ട് വേണ്ട രോഗികൾ എന്നിവർക്ക് ഇപ്രാവശ്യത്തെ ഹജ്ജിന് അനുമതിയുണ്ടാകില്ല. കിമോക്ക് വിധേയരാകുന്ന കാൻസർ രോഗികൾ, ടി.ബിയുള്ളവർ, പ്രസവത്തിന് മൂന്ന് മാസം മാത്രം ബാക്കിയുള്ളവർ എന്നിവരെയും അനുവദിക്കില്ല. ഇതോടെ നിലവിൽ അപേക്ഷിച്ചവരിൽ ഗുരുതര പ്രയാസമുള്ളവർക്ക് അവസരം നഷ്ടമാകും. കൃത്യമായ ആരോഗ്യ പരിശോധന പൂർത്തിയാക്കാൻ ഓരോ രാജ്യങ്ൾങക്കും സൗദി നിർദേശം നൽകിയതോടെ കേന്ദ്രവും ഇത് സംബന്ധിച്ച നിർദേശം പുറത്തിറക്കി. നിയമം ലംഘിച്ച് വരുന്നവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനം നിഷേധിക്കും.
ഇസ്്ലാമിൽ ഹജ്ജ് ആരോഗ്യവും സമ്പത്തുമുള്ളവർക്ക് നിർബന്ധമായ ബാധ്യതയാണ്. ഹജ്ജ് ചെയ്യാൻ ഏറെ കായികാധ്വാനം വേണ്ടതുണ്ട്. എന്നാൽ പ്രായവും അസുഖവുമെത്തിയ ശേഷം ഹജ്ജിലെത്തുന്നവരുടെ എണ്ണവും മരണവും വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സൗദിയുടെ നടപടി. ഇതിനിടെ അടുത്ത വർഷത്തെ ഹജ്ജ് യാത്രാ ഷെഡ്യൂൾ സൗദി പുറത്തിറക്കി. ഏപ്രിൽ 18ന് ആദ്യ വിമാനം സൗദിയിലെത്തും. ഇന്ത്യയിൽ നിന്നും ആദ്യ ദിനം തന്നെ സർവീസുണ്ടാകും. ഇത്തവണത്തെ ഹജ്ജ് മെയ് അവസാനത്തിലാണ്. മെയ് 30 മുതൽ ഹാജിമാർ മടങ്ങിത്തുടങ്ങും. വിമാനക്കമ്പനികളോട് തയ്യാറെടുപ്പ് പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16

