Quantcast

മദീന പള്ളിയിലേക്കുള്ള ബസ് യാത്രകൾക്ക് സബ്‌സ്‌ക്രിപ്ഷൻ സൗകര്യവുമായി സൗദി അറേബ്യ

യാത്രക്കാർക്ക് പ്രതിദിനം, ആഴ്ച, മാസം എന്നിങ്ങനെ ആവശ്യത്തിനനുസരിച്ച് വരിസംഖ്യ തെരഞ്ഞെടുക്കാൻ സാധിക്കും

MediaOne Logo

Web Desk

  • Published:

    5 Sept 2024 10:29 PM IST

മദീന പള്ളിയിലേക്കുള്ള ബസ് യാത്രകൾക്ക് സബ്‌സ്‌ക്രിപ്ഷൻ സൗകര്യവുമായി സൗദി അറേബ്യ
X

റിയാദ്: മദീന പള്ളിയിലേക്കുള്ള ബസ് യാത്രകൾക്ക് സബ്‌സ്‌ക്രിപ്ഷൻ സൗകര്യമൊരുക്കി സൗദി അറേബ്യ. യാത്രക്കാർക്ക് പ്രതിദിനം, ആഴ്ച, മാസം എന്നിങ്ങനെ ആവശ്യത്തിനനുസരിച്ച് വരിസംഖ്യ തെരഞ്ഞെടുക്കാൻ ഇനി മുതൽ സാധിക്കും. തീർത്ഥാടകർക്ക് സുഖകരമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. മദീനയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രവാചക പള്ളിയിലേക്കുള്ള യാത്രകൾക്കാണ് സബ്‌സ്‌ക്രിപ്ഷൻ സൗകര്യമൊരുക്കുന്നത്.

കൂടുതൽ സുഗമവും സൗകര്യപ്രദവുമായ യാത്ര തീർത്ഥാടകർക്കൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. മദീന സിറ്റി ഷട്ടിൽ സർവീസുകളിലും സൗകര്യം ലഭ്യമാകും. യാത്രക്കാർക്ക് പ്രതിദിനം, ആഴ്ച, മാസം എന്നിങ്ങനെ വരിസംഖ്യ തെരഞ്ഞെടുത്ത് സബ്സ്‌ക്രിപ്ഷൻ എടുക്കുന്നതിനുള്ള സംവിധാനമാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്ക് സാമ്പത്തികമായി ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണിത്.

ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സ്റ്റേഷൻ, പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻറർനാഷനൽ എയർപോർട്ട്, തായ്ബ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ നിന്ന് നിലവിൽ പ്രവാചക പള്ളിയിലേക്ക് പൊതുഗതാത സൗകര്യം ലഭ്യമാണ്. മദീനയിലെ സ്ഥിര താമസക്കാർ, സന്ദർശകർ, തീർഥാടകർ തുടങ്ങിയവർക്കെല്ലാം പുതിയ സംവിധാനം ഉപയോഗപ്പെടുത്താമെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story