സൗദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഫാക്ടറി റിയാദിൽ; 2026ഓടെ നിലവിൽ വരും
പ്രതിവർഷം 5000ത്തിലധികം മോട്ടോർസൈക്കിളുകളായിരിക്കും ഫാക്ടറിയിൽ നിർമിക്കുക.

റിയാദ്: ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ആദ്യത്തെ ഫാക്ടറി തുടങ്ങാനൊരുങ്ങി സൗദി അറേബ്യ. 2026ഓടെ ഫാക്ടറി നിലവിൽ വരും. സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന വീഗോ ഗ്രൂപ്പ് ചൈനീസ് കമ്പനിയുമായി സഹകരിച്ചാണ് ഫാക്ടറി സ്ഥാപിക്കുന്നത്. റിയാദിലെ വ്യാവസായിക നഗരത്തിലായിരിക്കും ഫാക്ടറി സ്ഥാപിക്കുക. പ്രതിവർഷം 5000ത്തിലധികം മോട്ടോർസൈക്കിളുകളായിരിക്കും ഫാക്ടറിയിൽ നിർമിക്കുക. നിർമാണം പൂർത്തിയാക്കിയ മോട്ടോർസൈക്കിളുകൾ സൗദി മാർക്കറ്റിൽ ലഭ്യമാക്കും. അതോടൊപ്പം ആഗോള തലത്തിൽ മോട്ടോർസൈക്കിളുകൾ കയറ്റുമതിയും ചെയ്യും. രാജ്യത്തിന്റെ ഉൽപാദനശേഷി വർധിപ്പിക്കുക, യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുക, പരിസ്ഥിതി സൗഹൃദമായ വാഹനം ലഭ്യമാക്കുക തുടങ്ങിയവയുടെ ഭാഗമായാണ് പദ്ധതി.
Next Story
Adjust Story Font
16

