Quantcast

സൗദിയിലെ ജനറൽ ഏവിയേഷൻ എയർഷോ 2025 സമാപിച്ചു

90-ലധികം ആകാശ പ്രദർശനങ്ങൾ നടന്നു

MediaOne Logo

Web Desk

  • Published:

    30 Nov 2025 6:24 PM IST

Saudi Arabias General Aviation Airshow 2025 concludes
X

റിയാദ്: സൗദിയിലെ ജനറൽ ഏവിയേഷൻ എയർഷോ 2025 'സാൻഡ് ആൻഡ് ഫൺ' ശനിയാഴ്ച സമാപിച്ചു. അഞ്ച് ദിവസത്തെ പ്രദർശനമാണ് സമാപിച്ചത്. സൗദി ഏവിയേഷൻ ക്ലബായിരുന്നു നവംബർ 25 മുതൽ 29 വരെ നടന്ന പരിപാടിയുടെ സംഘടകർ.

റിയാദിലെ തുമാമ വിമാനത്താവളത്തിലെ പരിപാടിയിൽ 90-ലധികം ആകാശ പ്രദർശനങ്ങൾ നടന്നു. ലോഞ്ച് പ്ലാറ്റ്ഫോം ഘടിപ്പിച്ച ഹെലികോപ്റ്ററുകളിൽ നിന്ന് പറക്കലിനിടെ ഏറ്റവും കൂടുതൽ വെടിക്കെട്ട് നടത്തി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടുകയും ചെയ്തു. സൗദി ഏവിയേഷൻ ക്ലബ്ബും അന്താരാഷ്ട്ര വിദഗ്ധരായ എയറോപാക്റ്റും ഫ്‌ളാഷ് ആർട്ടും സഹകരിച്ചാണ് ഈ റെക്കോർഡ് നേടിയത്.

വിദഗ്ധർ, ഗവൺമെൻറ്, സ്വകാര്യ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര കമ്പനികൾ, വ്യോമയാന പ്രേമികൾ എന്നിവരെ ഒത്തുചേർന്ന ആഗോള വേദിയായി പരിപാടി മാറിയിരുന്നു. വ്യോമയാന മേഖലയിലെ ഭാവി പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള അവസരമായും പരിപാടി മാറി.

TAGS :

Next Story