ഭൂപരിഷ്കരണത്തില്‍ സൗദിയുടെ ആഗോള മാതൃക
വനവത്കരണം വഴി 159 ദശലക്ഷം വൃക്ഷ തൈകളാണ് രാജ്യത്ത് വെച്ച് പിടിപ്പിച്ചത്

ദമ്മാം: സൗദിയുടെ ഭൂപരിഷ്കരണ വനവത്കരണ പദ്ധതിക്ക് ആഗോള അംഗീകാരം. ഐക്യരാഷ്ട്ര സഭയുടേതാണ് പുരസ്കാരം. തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിലും, ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിലും, ജൈവവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിലും സൗദി നടത്തിയ ശ്രമങ്ങൾക്കാണ് അംഗീകാരം.
ഭൂപരിഷ്കരണത്തില്‍ ആഗോളതലത്തില്‍ മുന്‍ നിര മാതൃക സൃഷ്ടിച്ചതിനാണ് സൗദിക്ക് പുരസ്കാരം ലഭിച്ചത്. മംഗോളിയയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ മരുഭൂമിവൽക്കരണത്തെ നേരിടുന്നതിനുള്ള കൺവെൻഷൻ ടു കോംബാറ്റ് ഡെസർട്ടിഫിക്കേഷന്‍ സമ്മേളനത്തിലാണ് അംഗീകാരം. സസ്യസംരക്ഷണം വികസിപ്പിക്കുന്നതിലും, തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിലും, ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിലും, ജൈവവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിലും നടത്തിയ ശ്രമങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം.
ദേശീയ ഹരിത പദ്ധതിയുടെ ഭാഗമായി നടത്തിയ വനവത്കരണം വഴി 159 ദശലക്ഷം വൃക്ഷ തൈകളാണ് രാജ്യത്ത് വെച്ച് പിടിപ്പിച്ചത്. ഇത് നേട്ടത്തിന് പ്രധാന കാരണമായി. ഒരു ദശലക്ഷം ഹെക്ടർ മരുഭൂമി കൃഷിയോഗ്യമാക്കിയത്, വംശനാശഭീഷണി നേരിടുന്ന നിരവധി മൃഗങ്ങളെ പുനരധിവസിപ്പിച്ചത്, വരൾച്ച, മരുഭൂവത്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ തടയുന്നതിന് രൂപീകരിച്ച സമഗ്ര പദ്ധതി എന്നിവയും രാജ്യത്തെ പുരസ്കാര നേട്ടത്തിലെത്തിച്ചു.
Adjust Story Font
16

