Quantcast

സൗദിയിൽ വ്യാവസായിക ഉൽപാദനത്തിൽ 8.9 ശതമാനം വളർച്ച

ഖനനം, ക്വാറിങ്, മാനുഫാക്ചറിങ് എന്നീ മേഖലകളിലെ മികച്ച പ്രകടനമാണ് വളർച്ചക്ക് പിന്നിൽ

MediaOne Logo

Web Desk

  • Published:

    10 Feb 2026 5:51 PM IST

Saudi Arabias industrial production grows by 8.9 percent
X

റിയാദ്: സൗദിയിലെ വ്യാവസായിക ഉൽപാദനത്തിൽ 2025 ഡിസംബറിൽ 8.9 ശതമാനം വളർച്ച നേടി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് 2024 ഡിസംബറിനെ അപേക്ഷിച്ച് 8.9 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയത്. ഖനനം, ക്വാറിങ്, മാനുഫാക്ചറിങ് എന്നീ മേഖലകളിലെ മികച്ച പ്രകടനമാണ് വളർച്ചക്ക് പിന്നിൽ. ജലവിതരണം, സാനിറ്റേഷൻ, വേസ്റ്റ് മാനേജ്മെന്റ് എന്നീ മേഖലയിലും വളർച്ചയുണ്ടായി.

ഖനന മേഖലയിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 13.2 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. രാജ്യത്തെ പ്രതിദിന എണ്ണയുൽപാദനം 8.9 ദശലക്ഷം ബാരലിൽ നിന്ന് 10.1 ദശലക്ഷം ബാരലായി. മാനുഫാക്ചറിങ് മേഖലയിൽ പ്രതിവർഷം 3.2 ശതമാനം വളർച്ച നേടി. കെമിക്കൽ ഉൽപ്പാദനത്തിൽ 13.4 ശതമാനവും ഭക്ഷ്യ ഉൽപ്പാദനത്തിൽ 7.3 ശതമാനവും വർധനവുണ്ടായിട്ടുണ്ട്. കെമിക്കൽ ഉൽപ്പാദനം, ഭക്ഷ്യ ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ മാസാടിസ്ഥാനത്തിലും വളർച്ച പ്രകടമാക്കി.

2025 നവംബറിനെ അപേക്ഷിച്ച് ഡിസംബറിൽ മൊത്തം സൂചികയിൽ 0.1% നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. വൈദ്യുതി, ഗ്യാസ്, എയർ കണ്ടീഷനിംഗ് വിതരണ മേഖലകളിൽ മുൻവർഷത്തെ അപേക്ഷിച്ച് 2.5% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്

TAGS :

Next Story