സൗദിയിലെ നിയോം അമോണിയ ഉത്പാദന കേന്ദ്രം 80% പൂർത്തിയായി
2027 ഓടെ കയറ്റുമതി ആരംഭിക്കും

റിയാദ്: സൗദിയിലെ നിയോം അമോണിയ ഉത്പാദന കേന്ദ്രത്തിന്റെ നിർമാണം എൺപത് ശതമാനം പൂർത്തിയായി. സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലാണ് പദ്ധതി. 2027 ഓടെ അമോണിയ രാജ്യത്തുനിന്നും കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ അമോണിയ ഉത്പാദന കേന്ദ്രം സൗദിയിൽ നിലവിൽ വരും.
മുഹമ്മദ് ബിൻ സൽമാന്റെ പ്രധാന പദ്ധതികളിലൊന്നാണ് നിയോമിലെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്. പ്രതിദിനം 600 മെട്രിക് ടൺ ഗ്രീൻ ഹൈഡ്രജൻ ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം. എസി ഡബ്ലിയൂ എ പവർ, എയർ പ്രോഡക്ട്, നിയോം സിറ്റി പ്രോജക്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ഒരുങ്ങുക. ഗ്രീൻ ഹൈഡ്രജൻ ഉത്പാദന പ്ലാന്റ്, സോളാർ വിൻഡ് എനർജി ഫീൽഡ് തുടങ്ങിയവയുടെ നിർമാണ പ്രവർത്തികളാണ് നിലവിൽ പുരോഗമിക്കുന്നത്.
Next Story
Adjust Story Font
16

