'സൗദിയിലെ എണ്ണയിതര കയറ്റുമതി 51,500 കോടി റിയാലായി ഉയർന്നു'- സൗദി വ്യവസായ മന്ത്രി
66 രാജ്യങ്ങളിലായി 1,814 കയറ്റുമതിക്കാർ വികസന അതോറിറ്റിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തി

റിയാദ്: സൗദി ചേംബേഴ്സ് ഫെഡറേഷൻ ആസ്ഥാനത്ത് വ്യവസായ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽ ഖുറൈഫ് സ്വകാര്യ മേഖലാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രാലയത്തിന്റെ വ്യാവസായിക നേട്ടങ്ങൾ അവലോകനം ചെയ്തു. രാജ്യത്തെ എണ്ണയിതര കയറ്റുമതി 51,500 കോടി റിയാലായി ഉയർന്നുവെന്ന് വ്യവസായ മന്ത്രി എടുത്തുകാട്ടി. 13 ശതമാനമാണ് ഇതിന്റെ വളർച്ചാ നിരക്ക്.
66 രാജ്യങ്ങളിലായി 1,814 കയറ്റുമതിക്കാർ കയറ്റുമതി വികസന അതോറിറ്റിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തി. 108 പുതിയ കയറ്റുമതി കരാറുകളിലും ഒപ്പുവെച്ചു. 433 പുതിയ ഇറക്കുമതിക്കാർ രജിസ്റ്റർ ചെയ്യുകയും 9 എക്സ്പോർട്ട് ഹൗസുകൾക്ക് ലൈസൻസ് നൽകുകയും ചെയ്തിട്ടുണ്ട്.
4,000 ഫാക്ടറികളെ പരമ്പരാഗത നാലാം വ്യാവസായിക വിപ്ലവ സാങ്കേതികവിദ്യകളിൽ നിന്നും നൂതന ഉൽപാദനത്തിലേക്ക് മാറ്റുന്നതിനായി വ്യവസായിക മേഖലാ മത്സരക്ഷമതാ പരിപാടി, സ്റ്റാൻഡേർഡ് ഇൻസെന്റീവ്സ് പ്രോഗ്രാം, “വഫ്‌റ” പ്ലാറ്റ്ഫോം, അഡ്വാൻസ്ഡ് മാനുഫാക്ചറിങ് ആന്റ് പ്രൊഡക്ഷൻ സെന്റർ (AMPC) എന്നിവ ആരംഭിച്ചു. വ്യവസായിക മേഖലയ്ക്ക് പ്രതിവർഷം ധനസഹായം 35% സമാഹരിക്കുന്നതിനായി പുതിയ പദ്ധതി ആരംഭിച്ചത് വലിയ നേട്ടമാണെന്നും മന്ത്രി വിശദീകരിച്ചു.
Adjust Story Font
16

