സൗദിയിലെ മൂന്നാമത് വേൾഡ് ഡിഫൻസ് ഷോ ഫെബ്രുവരിയിൽ; പ്രതിരോധ മേഖലയിലെ പ്രമുഖർ പങ്കെടുക്കും

റിയാദ്: സൗദിയിലെ മൂന്നാമത് വേൾഡ് ഡിഫൻസ് ഷോക്ക് ഫെബ്രുവരിയിൽ തുടക്കമാകും. റിയാദിൽ നടക്കുന്ന പരിപരിപാടിയിൽ ലോകത്തിലെ വിവിധ പ്രധിരോധ മേഖലയിലെ കമ്പനികളാണ് പങ്കെടുക്കുക. സൗദി പ്രതിരോധ മന്ത്രിയും, ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് വൈസ് ചെയർമാനുമായ പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ഉദ്ഘാടനം നിർവഹിക്കും. അഞ്ചു ദിവസം നീണ്ടു നില്കുന്നതായിരിക്കും പ്രദർശനം. സർക്കാർ, സ്വകാര്യ മേഖലയിലെ തന്ത്രപ്രധാന സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും പരിപാടി.
പ്രധിരോധ മേഖലയുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സെമിനാറുകൾ,കരാറുകൾ, എയർ ഷോ, അന്താരാഷ്ട്ര എക്‌സിബിഷനുകൾ, ബിസിനസ് മീറ്റുകൾ, കരാറുകൾ, സ്റ്റാർട്ടപ്പ് ആന്റ് ഇന്നൊവേഷൻ സോൺ, ടാലന്റ് പ്രോഗ്രാംസ് തുടങ്ങിയവ ഷോയുടെ ഭാഗമാകും. സൈനിക ചെലവിന്റെ 50% ആഭ്യന്തരവൽക്കരിക്കാനുള്ള ലക്ഷ്യങ്ങളുടെ ഭാഗം കൂടിയാണ് പദ്ധതി. മുൻ പതിപ്പുകളിൽ 76 രാജ്യങ്ങളിൽ നിന്ന് 773 എക്‌സിബിറ്റർമാരാണ് പങ്കെടുത്തത് . 26 ബില്യൺ സൗദി റിയാലിന്റെ കരാറുകളാണ് ധാരണയായതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Adjust Story Font
16

