Quantcast

സൗദിയിൽ ട്രാഫിക് പിഴയിലെ 50% ഇളവ് ഇന്ന് അവസാനിക്കും

നാളെ മുതൽ പിഴയുടെ മുഴുവൻ തുകയും അടയ്ക്കണം

MediaOne Logo

Web Desk

  • Published:

    18 April 2025 10:16 PM IST

സൗദിയിൽ ട്രാഫിക് പിഴയിലെ 50% ഇളവ് ഇന്ന് അവസാനിക്കും
X

റിയാദ്: സൗദി അറേബ്യയിൽ പ്രഖ്യാപിച്ചിരുന്ന ട്രാഫിക് പിഴയിലെ 50 ശതമാനം ഇളവ് ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ മുതൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയുടെ മുഴുവൻ തുകയും അടയ്ക്കേണ്ടിവരും.

2024 ഏപ്രിൽ 18നാണ് ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് നൽകാൻ തുടങ്ങിയത്. പിഴ തുക ഒറ്റത്തവണയായോ തവണകളായോ അടയ്ക്കാൻ സൗകര്യമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ വരെയായിരുന്നു ആദ്യം ഇളവ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശത്തെ തുടർന്ന് ഇളവിന്റെ കാലാവധി നീട്ടുകയായിരുന്നു. പിഴ അടയ്ക്കുന്നതിന് വിവിധ പ്ലാറ്റ്‌ഫോമുകൾ വഴി ട്രാഫിക് വകുപ്പ് നിരന്തരമായ ഓർമ്മപ്പെടുത്തലുകൾ നൽകിയിട്ടുണ്ട്.

TAGS :

Next Story