Quantcast

ഇന്ത്യയടക്കം റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളിലേക്ക് സൗദിയുടെ യാത്രാവിലക്ക്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വിലക്ക് ലംഘിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്‍കിയതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

MediaOne Logo

Web Desk

  • Published:

    29 July 2021 2:52 PM IST

ഇന്ത്യയടക്കം റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളിലേക്ക് സൗദിയുടെ യാത്രാവിലക്ക്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
X

സൗദി ഭരണകൂടം റെഡ് ലിസ്റ്റില്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന പൗരന്‍മാര്‍ക്ക് മൂന്നുവര്‍ഷം യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയടക്കം കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളെയാണ് സൗദി റെഡ് ലിസ്റ്റില്‍ പെടുത്തിയത്. വിലക്ക് ലംഘിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്‍കിയതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യാത്രാവിലക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:

  • ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ലെബനാന്‍, പാക്കിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, വിയറ്റ്‌നാം, യു.എ.ഇ എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍പ്പെടുത്തിയത്.
  • ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് പൗരന്‍മാര്‍ ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ ഭരണകൂടം തീരുമാനിച്ചത്.
  • കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ രാജ്യങ്ങളിലേക്ക് നേരിട്ടോ മറ്റു രാജ്യങ്ങള്‍ വഴിയോ യാത്രചെയ്യുന്നതിനും വിലക്കുണ്ട്.
  • കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും കോവിഡ് ബാധിക്കാതിരിക്കാനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഭരണകൂടം പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story