98 ഒക്റ്റൈൻ വിപണിയിലെത്തി
ലിറ്ററിന് 2.88 റിയാല്‍ വില നിശ്ചയിച്ചു

ദമ്മാം: സൗദി അരാംകോ പ്രഖ്യാപിച്ച പുതിയ തരം ഇന്ധനം വിപണിയിലെത്തി. ലിറ്ററിന് 2.88 റിയാലാണ് വില. 98 ഒക്റ്റൈൻ എന്ന പേരിലാണ് പെട്രോള്‍ സ്റ്റേഷനുകളില്‍ ലഭിക്കുക. ഉയര്‍ന്ന നിലവാരവും പ്രവര്‍ത്തന ക്ഷമതയും വാഗ്ദാനം ചെയ്യുന്നതാണ് ഇന്ധനം.
റിയാദ്, ജിദ്ദ, ദമ്മാം, മെട്രോപൊളിറ്റൻ പ്രദേശങ്ങള്‍, ഇവയെ ബന്ധിപ്പിക്കുന്ന റോഡുകൾ എന്നിവിടങ്ങളിലാണ് ഉൽപന്നം തുടക്കത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. പുതിയ ഉൽപന്നം ഉപഭോക്താക്കൾക്ക് ഒന്നിലധികം ഇന്ധന ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതും ഒപ്പം ഹൈപെർഫോമൻസ്, ടർബോ, ലക്ഷ്വറി തുടങ്ങിയ വിഭാഗങ്ങളിലെ വാഹനങ്ങൾക്ക് അനുയോജ്യമായതും ഉയർന്ന നിലവാരവും പ്രവര്‍ത്തന ക്ഷമതയും വാഗ്ദാനം ചെയ്യുന്നതുമാണ്. നിലവില്‍ 91 ഒക്റ്റൈൻ, 95 ഒക്റ്റൈൻ എന്നീ വിഭാഗങ്ങളിലായാണ് പെട്രോള്‍ ഉപയോഗിക്കുന്നത്.
Next Story
Adjust Story Font
16

