Quantcast

ചൈനീസ് കാറുകളുടെ ഇഷ്ടവിപണിയായി സൗദി; ഒമ്പത് മാസത്തിനിടെ വിറ്റത് 66,882 കാറുകൾ

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ചൈനീസ് വാഹനങ്ങളുടെ വില്‍പ്പന രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    23 Nov 2023 7:38 PM GMT

Saudi as the preferred market for Chinese cars
X

ചൈനീസ് കാറുകളുടെ ഇറക്കുമതിയിലും വില്‍പ്പനയിലും അറബ് രാജ്യങ്ങള്‍ക്കിടയിടയില്‍ ഒന്നാമതെത്തി സൗദി അറേബ്യ. നടപ്പു വര്‍ഷം സെപ്തംബര്‍ വരെയുള്ള കാലയളവില്‍ അറുപത്തി അയ്യായിരത്തിലധികം കാറുകള്‍ സൗദി അറേബ്യയില്‍ വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ട്.

ചൈനീസ് കാറുകളുടെ ഇഷ്ടവിപണിയായി സൗദി അറേബ്യ മാറുന്നു. ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൈനീസ് കാറുകള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി സൗദി അറേബ്യ മാറി. 2023 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 66882 ചൈനീസ് കാറുകള്‍ സൗദിയില്‍ വില്‍പ്പന നടന്നതായി വ്യാപാരാവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ചൈനീസ് വാഹനങ്ങളുടെ വില്‍പ്പന രേഖപ്പെടുത്തിയത്. ജി.സി.സിയിലെ മൊത്തം ചൈനീസ് വാഹനങ്ങളുടെ വില്‍പ്പനയുടെ 52.3 ശതമാനവും സൗദിയിലാണ് നടക്കുന്നത്. 20 ലധികം വരുന്ന ചൈനീസ് കാര്‍ ബ്രാന്‍ഡുകളാണ് വിപണിയിലെത്തുന്നത്. മോഡലുകളിലെ വിത്യസ്തത, വിലക്കുറവ്, വിപണി ലഭ്യത എന്നിവ് ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നു.

TAGS :

Next Story