Quantcast

സൗദി ബഹിരാകാശ യാത്രികരായ റയാന ബര്‍നവിയും അലി അല്‍ഖര്‍നിയും തിരിച്ചെത്തി

പത്തു ദിവസം നീണ്ട ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇരുവരും തിരിച്ചെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-05-31 19:52:32.0

Published:

1 Jun 2023 1:18 AM IST

Saudi astronauts Rayana Barnawi and Ali Alqarni are back
X

സൗദി ബഹിരാകാശ യാത്രികരായ റയാന ബര്‍നവിയും അലി അല്‍ഖര്‍നിയും ഭൂമിയില്‍ തിരിച്ചെത്തി. പത്തു ദിവസം നീണ്ട ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇരുവരും തിരിച്ചെത്തിയത്. സൗദി അറേബ്യക്കും അറബ് ലോകത്തിനും പുതിയ ചരിത്രം സമ്മാനിച്ചാണ് ഇരുവരും ദൗത്യം പൂര്‍ത്തിയാക്കിയത്.

ബഹിരാകാശ യാത്രയില്‍ ചരിത്ര നേട്ടം കൈവരിച്ച് സൗദി യാത്ര സംഘം ഭൂമിയില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ ഫ്‌ളോറിഡ പാന്‍ഹാന്‍ഡില്‍ നിന്ന് അല്‍പ്പം അകലെ മെക്‌സിക്കോ ഉള്‍കടലിലേക്കാണ് ഇരുവരും പറന്നിറങ്ങിയത്. പ്രഥമ അറബ് വനിത യാത്രിക റയാന ബര്‍ണവിയും അലി അല്‍ഖര്‍നിയുമടങ്ങുന്ന സംഘമാണ് ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. സഞ്ചാരികളായ പെഗ്ഗി വിറ്റ്‌സണും, ജോണ്‍ ഷോഫ്‌നറും കൂടെയുണ്ടായിരുന്നു.

യാത്രയുമായി ബന്ധപ്പെട്ട കഥകള്‍ അവസാനിക്കുന്നുവെന്നും ഇത് സൗദിയുടെയും അറബ് ലോകത്തിന്റെയും പുതിയ ചരിത്രമാണെന്നും ഇരുവരും പറഞ്ഞു. യാത്രയിലായിരിക്കെ ഇരുപതോളം ശാസ്ത്രീയ പരീക്ഷണങ്ങളും ഇവര്‍ സംഘടിപ്പിച്ചു. ബഹിരാകാശത്ത് കഴിയവേ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി നേരിട്ട് ആശയസംവാദം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story