സൗദിയിൽ ബാങ്കുകളിലെ ആസ്തികളിൽ കുതിച്ചുചാട്ടം; മൊത്തം ആസ്തികൾ 5 ലക്ഷം കോടി റിയാലിലേക്ക്
വിദേശ ആസ്തികൾ 43,303 കോടി റിയാൽ

റിയാദ്: സൗദി അറേബ്യയിലെ വാണിജ്യ ബാങ്കുകളിലുള്ള ആസ്തികളിൽ ഒക്ടോബർ അവസാനത്തോടെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തി. 4,94,000 കോടി റിയാലായി ബാങ്കുകളിലെ മൊത്തം ആസ്തികൾ ഉയർന്നു. 5 ലക്ഷം കോടി റിയാൽ എന്ന നാഴികക്കല്ലിന് വെറും 5,661കോടി റിയാൽ മാത്രം അകലമാണ് ഇനിയുള്ളത്.
രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളുടെ ശക്തിയെയും സൗദി വിഷൻ 2030 പദ്ധതികളുടെയും ധനകാര്യ-നിക്ഷേപ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെയും ഫലമായാണ് ബാങ്കിങ് മേഖലയുടെ ആസ്തി വലിപ്പത്തിലുണ്ടായ ഈ കുതിച്ചുചാട്ടം.
സ്വകാര്യ മേഖലാ വായ്പകളാണ് ആസ്തികളിലെ മുഖ്യ പങ്കും വഹിക്കുന്നത്. 3 ലക്ഷം കോടിയിലധികം റിയാലാണ് ഇതിൽ മാത്രമുള്ളത്. വ്യക്തികൾക്കും കമ്പനികൾക്കും നൽകുന്ന വായ്പാ-ധനസഹായ പ്രവർത്തനങ്ങളിൽ വന്ന വർധനവാണ് ഇത് സൂചിപ്പിക്കുന്നത്.
ഗവൺമെന്റിനും അർദ്ധ ഗവൺമെന്റ് സ്ഥാപനങ്ങൾക്കുമുള്ള ബാധ്യതകളുടെ അളവ് 89,526 കോടി റിയാലായി ഉയർന്നു. അതേസമയം ബാങ്കുകൾ കൈവശം വച്ചിരിക്കുന്ന വിദേശ ആസ്തികളുടെ മൂല്യം 43,303 കോടി റിയാലിലെത്തി.
Adjust Story Font
16

