Quantcast

സൗദി സെന്‍സസ്: പേര് ഉള്‍പ്പെടുത്താനുള്ള സമയം ആറു ദിവസം കൂടി നീട്ടി

മെയ് 31 വരെയാണ് ഓൺലൈൻ വഴി വിവരങ്ങൾ പൂരിപ്പിക്കാനുള്ള സമയപരിധി

MediaOne Logo

ijas

  • Updated:

    2022-05-26 18:37:52.0

Published:

26 May 2022 6:36 PM GMT

സൗദി സെന്‍സസ്: പേര് ഉള്‍പ്പെടുത്താനുള്ള സമയം ആറു ദിവസം കൂടി നീട്ടി
X

സൗദി: സെന്‍സസില്‍ സ്വയം പേര് ഉള്‍പ്പെടുത്താനുള്ള സമയം ആറു ദിവസം കൂടി നീട്ടി. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്‌സാണ് ഇക്കാര്യം അറിയിച്ചത്. മെയ് 31 വരെയാണ് ഓൺലൈൻ വഴി വിവരങ്ങൾ പൂരിപ്പിക്കാനുള്ള സമയപരിധി. മൂന്ന് തരത്തിൽ സെൻസസിൽ പ്രവാസികൾക്കും പങ്കാളികളാകാം.

ഇന്നലെ സമയ പരിധി അവസാനിക്കാനിരിക്കെയാണ് ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്സിന്‍റെ തീരുമാനം. നിരവധി പൗരന്മാരില്‍നിന്നും താമസക്കാരില്‍ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്താലാണിത്. രാജ്യത്ത് പുരോഗമിക്കുന്ന സെന്‍സസ് പ്രക്രിയയില്‍ സ്വദേശികളും വിദേശികളായ താമസ വിസയിലുള്ളവരും നിര്‍ബന്ധമായും പങ്കെടുക്കണം. മൂന്ന് തരത്തിൽ സെൻസസിൽ പങ്കാളികളാകാം. ഒന്നാമത്തേത് ഓൺലൈൻ വഴിയാണ്. അതിന്‍റെ സമയമാണ് മെയ് 31 വരെ നീട്ടിയത്. ഇതുപയോഗപ്പെടുത്തി പ്രവാസികൾക്ക് വിവരങ്ങൾ നൽകാം.

ഇനി ഇതല്ലെങ്കിലും രണ്ട് മാർഗങ്ങളുണ്ട്. സെൻസസ് ഉദ്യോഗസ്ഥർ താമസ സ്ഥലത്ത് എത്തുമ്പോൾ വിവരങ്ങൾ നൽകുന്നതാണ് ഒരു രീതി. ഇത് രണ്ടിനും സാധിച്ചില്ലെങ്കിൽ രാജ്യത്തെല്ലായിടത്തുമുള്ള കിയോസ്കുകൾ വഴിയും വിവരങ്ങൾ കൈമാറാം. സെന്‍സസ് വിവരങ്ങൾ കൈമാറൽ നിർബന്ധമാണ്. ഇത് നൽകില്ലെന്ന് അറിയിക്കുന്നവർക്ക് ആദ്യം മുന്നറിയിപ്പുണ്ടാകും. ഇതിന് ശേഷം വീണ്ടും വിവരം നൽകാൻ അവസരമുണ്ടാകും. എന്നിട്ടും നൽകാത്തവർക്ക് അഞ്ഞൂറ് മുതല്‍ ആയിരം റിയാല്‍ വരെ പിഴ ചുമത്തും. രാജ്യത്തെ കൃത്യമായ ജനസംഖ്യാ കണക്കും വിശദ വിവരങ്ങളും ലഭ്യമാക്കുകയാണ് സെൻസസിന്‍റെ ലക്ഷ്യം.

Saudi Census: Name entry time extended by six days

TAGS :

Next Story