Quantcast

വ്യാജ ഫോൺ നമ്പർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി സൗദി സെൻട്രൽ ബാങ്ക്

ബന്ധപ്പെടുന്നയാളുടെ യഥാർഥ നമ്പർ മറച്ച് വെച്ചാണ് ബാങ്കിന്റെ ഉപഭോക്താക്കളെ കെണിയിൽ വീഴ്ത്തുന്നത്

MediaOne Logo

Web Desk

  • Published:

    27 April 2022 7:31 PM GMT

വ്യാജ ഫോൺ നമ്പർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി സൗദി സെൻട്രൽ ബാങ്ക്
X

സൗദിയിൽ വ്യാജ ഫോൺ നമ്പറുകൾ ഉപയോഗിച്ചുള്ള ബാങ്ക് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി സൗദി സെൻട്രൽ ബാങ്കായ 'സാമ'. ഗവൺമെൻറ് അർധ ഗവൺമെൻറ്, ഇലക്ട്രിസിറ്റി, ടെലഫോൺ കമ്പനികളുടെ നമ്പറുകൾ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിലാണ് ദേശീയ ബാങ്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ഗവൺമെൻറ് അർധ ഗവൺമെൻറ് വകുപ്പുകളുടെയോ, ഇലക്ട്രിസിറ്റി, ടെലഫോൺ കമ്പനികളുടെയോ ഔദ്യോഗിക നമ്പറുകൾ പ്രദർശിപ്പിക്കുന്ന രീതിയിൽ ഫോൺ കോൾ ചെയ്താണ് പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നത്. ബന്ധപ്പെടുന്നയാളുടെ യഥാർഥ നമ്പർ മറച്ച് വെച്ചാണ് ബാങ്കിന്റെ ഉപഭോക്താക്കളെ കെണിയിൽ വീഴ്ത്തുന്നത്. വ്യാജ ഇന്റർനെറ്റ് സോഫ്റ്റുവെയറുകളുടെ സഹായത്തോടെയാണ് തട്ടിപ്പുകാർ ഇത്തരം ഫോൺ കോളുകൾ നിർമ്മിക്കുന്നത്.

ഫോൺ വഴി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം വിവരങ്ങളും കൈക്കലാക്കുന്നതോടെ തട്ടിപ്പിനിരയാക്കപ്പെടും. ഇത്തരം തട്ടിപ്പുകൾക്കെതിരെ ബോധവാൻമാരായിക്കാനും ബാങ്ക് വിവരങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യരുതെന്നും സാമ ആവശ്യപ്പെട്ടു. ഗവൺമെൻറ് വകുപ്പുകളോ ധനകാര്യ സ്ഥാപനങ്ങളോ ബാങ്ക് വിവരങ്ങൾ ഫോൺവഴി ആവശ്യപ്പെടില്ലെന്നും സാമ വ്യക്തമാക്കി.


Saudi central bank warns against fake phone number scams

TAGS :

Next Story