ഹാഇലിലെ അഗ്‌നിപർവത ഗർത്തത്തിൽ വീണ സൗദി പൗരനെ രക്ഷിച്ചു
എയർ ആംബുലൻസ് ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം

സൗദിയിലെ ഹാഇൽ മേഖലയിലുള്ള അൽഹുതൈമ അഗ്‌നിപർവത ഗർത്തത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റ സ്വദേശിയെ റെഡ് ക്രസന്റ് അതോറിറ്റി സാഹസികമായി രക്ഷപ്പെടുത്തി. താബ ഗ്രാമത്തിന് സമീപം വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത അതീവ ദുർഘടമായ പ്രദേശത്തായിരുന്നു അപകടം നടന്നത്. വിവരം ലഭിച്ചയുടൻ തന്നെ എയർ ആംബുലൻസ് കുതിച്ചെത്തുകയും, പൈലറ്റിന്റെ അസാമാന്യ വൈദഗ്ധ്യത്തോടെ ഗർത്തത്തിനുള്ളിൽ തന്നെ വിമാനം ഇറക്കി പരിക്കേറ്റയാളെ പുറത്തെടുക്കുകയുമായിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹത്തെ ഹാഇലിലെ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
Next Story
Adjust Story Font
16

