Quantcast

ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ സൗദി പൗരന്‍മാരുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്

MediaOne Logo

ഹാസിഫ് നീലഗിരി

  • Updated:

    2023-08-06 21:37:40.0

Published:

7 Aug 2023 2:52 AM IST

Saudi citizens executed
X

ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസില്‍ സൗദിയില്‍ രണ്ട് സൗദി പൗരന്‍മാരുടെ വധശിക്ഷ നടപ്പിലാക്കി. കവര്‍ച്ച ലക്ഷ്യമിട്ട് മുഹമ്മദ് ഹുസൈന്‍ അന്‍സാരിയെ പ്രതികള്‍ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സൗദികളായ അബ്ദുല്ല മുബാറക് അല്‍അജമി, സൈഅലി അല്‍ അനസി എന്നീ പ്രതികളുടെ വധശിക്ഷയാണ് നടപ്പിലായക്കിയത്. റിയാദ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

ശേഷം റോയല്‍ കോര്‍ട്ട് കീഴ്‌കോടതിയുടെ വിധ ശരിവെക്കുകയായിരുന്നു. റിയാദില്‍ ഇരവരുടെയും വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു.

TAGS :

Next Story