യമനില്‍ ഹൂത്തികള്‍ സ്ഥാപിച്ച കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്ന നടപടി തുടരുന്നതായി സൗദി സഖ്യസേന
അൽദല പ്രവിശ്യയിൽ നിന്നും അൻപതോളം കുഴിബോംബുകൾ നിർവീര്യമാക്കിയതായി സുരക്ഷാ വിഭാഗം അറിയിച്ചു

റിയാദ്: യമനില്‍ ഹൂത്തികള്‍ സ്ഥാപിച്ച കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്ന നടപടി തുടരുന്നതായി സൗദി സഖ്യസേന. യമന്‍ -സൗദി വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരികയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്‌തെങ്കിലും കുഴിബോംബ് സ്‌ഫോടനങ്ങള്‍ നിത്യസംഭവമായ സാഹചര്യത്തിലാണ് നടപടി.
അല്‍ദല പ്രവിശ്യയില്‍ നിന്നും അന്‍പതോളം കുഴിബോംബുകള്‍ നിര്‍വീര്യമാക്കിയതായി സുരക്ഷാ വിഭാഗം അറിയിച്ചു.
യമന്‍-സൗദി ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും യുദ്ധത്തിന്റെ കെടുതിയില്‍ നിന്നും യമന്‍ ജനത പൂര്‍ണ്ണമായും മോചിതരായിട്ടില്ല. യുദ്ധ സയമത്ത് എതിരാളികള്‍ക്കെതിരായി സ്ഥാപിച്ച കുഴിബോംബുകളാണ് സാധാ ജനങ്ങളെ ഇപ്പോള്‍ വേട്ടയാടുന്നത്. ജനവാസ മേഖലയിലും മറ്റും സ്ഥാപിച്ച കുഴിബോംബുകള്‍ പൊട്ടിതെറിച്ചുള്ള അപകടം നിത്യസംഭവമായി. ഇതിന് പരിഹാരമായാണ് സൗദി സഖ്യസേനയുടെ നേതൃത്വത്തില്‍ ബോംബ് നിര്‍വീര്യമാക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചത്.
മസാം ഡീമൈനിംഗ് എന്ന പേരിലാണ് പദ്ധതി. അല്‍ദലാ ഗവര്‍ണറേറ്റിലെ ജനവാസ മേഖലയില്‍ പാകിയ അന്‍പതോളം കുഴിബോംബുകള്‍ ഓപ്പറേഷന്റെ ഭാഗമായി നിര്‍വീര്യമാക്കിയതായി സുരക്ഷാ വിഭാഗം അറിയിച്ചു. ഇതോടെ പ്രദേശ വാസികള്‍ക്ക് ഭയമില്ലാതെ തങ്ങളുടെ ജോലികളിലേര്‍പ്പെടുന്നതിനും റോഡുകള്‍ സഞ്ചാര യോഗ്യമാക്കുന്നതിനും സാധിച്ചതായി സേനാ വിഭാഗം വ്യക്തമാക്കി. മസാം പദ്ധതിയുടെ ഭാഗമായി ഇതിനകം രണ്ടായിരത്തോളം മൈനുകളാണ് നിര്‍വീര്യമാക്കിയത്.
Adjust Story Font
16

