ഇസ്രായേലിലേക്ക് ചരക്കു നീക്കം; ആരോപണങ്ങൾ നിഷേധിച്ച് സൗദി കമ്പനി
ഫലസ്തീനൊപ്പം നിൽക്കുന്ന സൗദിയുടെ നയം തന്നെയാണ് ഷിപ്പിങ് ലൈൻ തുടരുന്നതെന്നും കമ്പനി വിശദീകരിച്ചു

ഇസ്രായേലിലേക്ക് ആയുധച്ചരക്ക് നീക്കം നടത്തിയെന്ന ആരോപണം കള്ളമെന്ന് സൗദി ഷിപ്പിങ് കമ്പനിയായ ബഹ്രി. ചില മാധ്യമങ്ങൾ വസ്തുതകൾ പരിശോധിക്കാതെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്നും സൗദിയുടെ ദേശീയ ഷിപ്പിങ് ലൈൻ ആരോപിച്ചു. ഫലസ്തീനൊപ്പം നിൽക്കുന്ന സൗദിയുടെ നയം തന്നെയാണ് ഷിപ്പിങ് ലൈൻ തുടരുന്നതെന്നും കമ്പനി വിശദീകരിച്ചു.
ഇറ്റലിയിലെ ജെനോവയിൽ ആയുധങ്ങളുമായി യുഎസിൽ നിന്നും എത്തിയ ഒരു കപ്പൽ തൊഴിലാളികൾ തടഞ്ഞിരുന്നു. ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോകുന്നതാണ് ഈ കപ്പൽ എന്നായിരുന്നു തടഞ്ഞ തൊഴിലാളികളുടെ വാദം. ബഹ്രി യാമ്പു എന്ന് പേരുള്ള കപ്പൽ സൗദിയുടേതാണെന്നും ഇറ്റലിയിലെ ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതാണ് സൗദി ദേശീയ ഷിപ്പിങ് ലൈനായ ബഹ്രി തള്ളിയത്. വാർത്ത കള്ളമാണെന്നും അടിസ്ഥാനമില്ലെന്നും ബഹ്രി വിശദമാക്കി. ഫലസ്തീൻ അനുകൂലമായ സൗദിയുടെ അതേ നയമാണ് ബഹ്രിക്കുള്ളതെന്നും, ഇസ്രായേലിലേക്ക് ഇതുവരെ ഒരു തരത്തിലുള്ള ചരക്കും കൊണ്ടു പോയിട്ടില്ലെന്നും കമ്പനി വിശദീകരിച്ചു. കമ്പനിയുടെ മുഴുവൻ പ്രവർത്തനങ്ങളും മേൽനോട്ടങ്ങൾക്ക് വിധേയമാണ്. ഇതിനാൽ തെറ്റായ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു
Adjust Story Font
16

