സൗദി കിരീടാവകാശി മദീനയിൽ; റൗദ ശരീഫിൽ പ്രാർഥന നടത്തി

മദീന: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മദീനയിലെ മസ്ജിദുന്നബവിയിൽ സന്ദർശനം നടത്തി. പ്രവാചക മസ്ജിദിലെത്തിയ അദ്ദേഹം റൗദ ശരീഫിൽ നമസ്‌കരിക്കുകയും ചെയ്തു. മദീന ഗവർണർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഉൾപ്പെടെയുള്ള പ്രമുഖർ കിരീടാവകാശിയെ അനുഗമിച്ചു. ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാൻ അൽ സുദൈസ്, ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ, മസ്ജിദുന്നബവിയിലെ ഇമാമുമാർ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പണ്ഡിതന്മാരും സന്ദർശന വേളയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Next Story
Adjust Story Font
16

