ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി
പ്രാദേശിക അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച നടന്നു

റിയാദ്: 46-ാമത് ജിസിസി ഉച്ചകോടിയുടെ ഭാഗമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള വഴികൾ യോഗം ചർച്ച ചെയ്തു. പ്രാദേശിക അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും കൂടിക്കാഴ്ച നടന്നു.
Next Story
Adjust Story Font
16

