Quantcast

LEAP 2026: ഒമ്പത് ധാരണാപത്രങ്ങളിൽ ഒപ്പുവച്ച് സൗദി ഡാറ്റ ആൻഡ് എഐ അതോറിറ്റി

അറിവും വൈദഗ്ധ്യവും കൈമാറാൻ ഗവൺമെന്റ് -സ്വകാര്യ സ്ഥാപനങ്ങളുമായാണ് ധാരണ

MediaOne Logo

Web Desk

  • Published:

    4 Sept 2026 8:52 PM IST

Saudi Data and AI Authority signed nine MoUs at LEAP 2026
X

റിയാദ്: LEAP 2026 വേദിയിൽ ഒമ്പത് ധാരണാപത്രങ്ങളിൽ ഒപ്പുവച്ച് സൗദി ഡാറ്റ ആൻഡ് എഐ അതോറിറ്റി (SDAIA). അറിവും വൈദഗ്ധ്യവും കൈമാറാൻ ഗവൺമെന്റ് സ്ഥാപനങ്ങളുമായും സ്വകാര്യ കമ്പനികളുമായുമാണ് ധാരണ. ശേഷി വർധിപ്പിക്കൽ, വൈദഗ്ധ്യ കൈമാറ്റം, നവീകരണം, ആധുനിക സാങ്കേതികവിദ്യാ കൈമാറ്റം, ഡിജിറ്റൽ പരിഹാരങ്ങളുടെയും സേവനങ്ങളുടെയും വികസനം, പങ്കാളിത്തം ശക്തിപ്പെടുത്തൽ, വിവിധ മേഖലകളിൽ ഡാറ്റയുടെയും എഐയുടെയും സ്വാധീനം വികസിപ്പിക്കൽ എന്നിവയാണ് ഇതിലൂടെ നടക്കുക.

പരിപാടിയിലെ SDAIA പവലിയനിൽ 12 ദേശീയ ഉൽപ്പന്നങ്ങളും പദ്ധതികളും പ്രദർശിപ്പിച്ചു. ഡാറ്റ, ഡാറ്റ ഗവേണൻസ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ആപ്ലിക്കേഷനുകൾ, ശേഷി, വിജ്ഞാന നിർമാണം എന്നീ രംഗത്തുള്ളവയാണ് പ്രദർശിപ്പിച്ചത്.

'ഇൻടു ന്യൂ വേൾഡ്‌സ്' എന്ന പ്രമേയത്തിലാണ് അഞ്ചാമത് LEAP എഡിഷൻ നടന്നത്. മൽഹാമിലെ റിയാദ് എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നാല് ദിവസമായിരുന്നു പരിപാടി.

TAGS :

Next Story