സൗദി പ്രവാസി വെല്‍ഫയര്‍ ദമ്മാം ഘടകം സ്വാതന്ത്ര്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം വിപുലമായ പരിപാടികളോടെ അഘോഷിക്കുമ്പോഴും രാജ്യത്ത് സാമൂഹ്യ നീതി അകലെയാണെന്നതാണ് നാം നേരിടുന്ന വെല്ലുവിളിയെന്ന് സംഗമം അഭിപ്രായപ്പെട്ടു.

സൗദി പ്രവാസി വെല്‍ഫയര്‍ ദമ്മാം ഘടകം സ്വാതന്ത്ര്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം ആഘോഷ വേളയിലും രാജ്യത്ത് സാമൂഹ്യ നീതി അകലെയാണെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പ്രവാസി വെല്‍ഫയര്‍ ദമ്മാം റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തില്‍ പ്രവിശ്യയിലെ വിവിധ സംഘടനാ പ്രതിനികള്‍ സംബന്ധിച്ചു. മുഹ്‌സിന് ആറ്റശ്ശേരി വിഷയവതരണം നടത്തി.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം വിപുലമായ പരിപാടികളോടെ അഘോഷിക്കുമ്പോഴും രാജ്യത്ത് സാമൂഹ്യ നീതി അകലെയാണെന്നതാണ് നാം നേരിടുന്ന വെല്ലുവിളിയെന്ന് സംഗമം അഭിപ്രായപ്പെട്ടു. ഒഐസിസി പ്രതിനിധി ബിജു കല്ലുമല, മഹമൂദ് പൂക്കാട് (കെഎംസിസി), ഷിരിശ് സോനവേന്‍ ബാംസഫ്, സക്കീര്‍ ബിലാവലിനകത്ത് (പ്രവാസി വെല്‍ഫയര്‍) തുടങ്ങിയവര്‍ സംസാരിച്ചു.
വിമാന യാത്രക്കിടെ രണ്ട് യാത്രക്കാര്‍ക്ക് തുണയായ ആരേഗ്യപ്രവര്‍ത്തകയും പ്രവാസി എക്‌സിക്യൂട്ടീവ് അംഗവുമായ പ്രീന മോളെ പരിപാടിയില്‍ ആദരിച്ചു. ഷബീര്‍ ചാത്തമംഗലം, ബിജു പൂതക്കുളം, റഊഫ് ചാവക്കാട്, ജമാല്‍ കൊടിയത്തൂര്‍, ജംഷാദ് അലി കണ്ണൂര്‍, ഹാരിസ് കൊച്ചി, ആസിഫ് കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി.
Adjust Story Font
16

