Quantcast

കരുത്തായി 1900 ഫാക്ടറികൾ; സൗദിയുടെ ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതിയിൽ 60% വർധന

കഴിഞ്ഞ 4 വർഷത്തിനിടെയുള്ള കണക്കുകളാണിത്

MediaOne Logo

Web Desk

  • Published:

    29 Jan 2026 5:39 PM IST

കരുത്തായി 1900 ഫാക്ടറികൾ; സൗദിയുടെ ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതിയിൽ 60% വർധന
X

റിയാദ്: സൗദിയുടെ ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതിയിൽ കഴിഞ്ഞ 4 വർഷത്തിനിടെ 60 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. 2021ൽ 13 ബില്യൺ റിയാലായിരുന്ന കയറ്റുമതി കഴിഞ്ഞ വർഷം അവസാനത്തോടെ 22 ബില്യൺ റിയാലിലേക്ക് ഉയർന്നതായി നാഷണൽ സെന്റർ ഫോർ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഖാലിദ് അൽ ഷെഹ്‌രി വ്യക്തമാക്കി. നിലവിൽ രാജ്യത്തെ ഭക്ഷ്യ വ്യവസായ മേഖലയിൽ ഏകദേശം 1900 ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഓരോ മാസവും പുതിയ കമ്പനികൾ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 200 ബില്യൺ റിയാൽ മൂല്യം കണക്കാക്കുന്ന ഈ മേഖല, സൗദയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന രണ്ടാമത്തെ വലിയ വ്യവസായ വിഭാഗമായി മാറിയിരിക്കുകയാണ്.

TAGS :

Next Story