2030ൽ സൗദി ഭക്ഷ്യ സേവന വിപണി 4467 കോടി ഡോളറിലെത്തും: നാഷണൽ ഫ്രാഞ്ചൈസി കമ്മിറ്റി ചെയർമാൻ
'8.20% വാർഷിക വളർച്ചാ നിരക്ക്'

റിയാദ്: 2030 ആകുമ്പോഴേക്കും സൗദി ഭക്ഷ്യ സേവന വിപണി ഏകദേശം 4467 കോടി ഡോളറായി വളരുമെന്ന് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സിലെ നാഷണൽ ഫ്രാഞ്ചൈസി കമ്മിറ്റി ചെയർമാൻ ഡോ. ഖാലിദ് അൽഗാംദി. 8.20% വാർഷിക വളർച്ചാ നിരക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം പ്രാദേശിക വിപണിയുടെ വലുപ്പം ഏകദേശം 3012 കോടി ഡോളറായാണ് കണക്കാക്കപ്പെടുന്നതെന്ന് അൽഗാംദി ചൂണ്ടിക്കാട്ടി.
കാർഷിക ഉൽപ്പാദനം, വിതരണം, ചില്ലറ വിൽപ്പന, റെസ്റ്റോറന്റുകൾ, കഫേകൾ വരെയുള്ള മുഴുവൻ ഭക്ഷ്യ വിതരണ ശൃംഖലയും സൗദിയിലെ ഭക്ഷ്യ സേവന വിപണിയിൽ ഉൾപ്പെടും. അന്താരാഷ്ട്ര വിപണികളിൽ ദേശീയ ബ്രാൻഡുകളുടെ വ്യാപനം സൗദി ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സ്വകാര്യ മേഖലയെ ശാക്തീകരിക്കുക, എണ്ണ ഇതര കയറ്റുമതി വർധിപ്പിക്കുക, ആഭ്യന്തര, വിദേശ ഡിമാന്റ് വികസിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്ന വിഷൻ 2030 ന്റെ ഭാഗമാണ് ഈ നയം.
Next Story
Adjust Story Font
16

