Quantcast

സൗദി വിദേശകാര്യ മന്ത്രി ഈജിപ്ത് പ്രസിഡന്റ് കൂടിക്കാഴ്ച ഇന്ന്

യമൻ വിഷയത്തിൽ ഈജിപ്ത് സൗദിയുമായി സംസാരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    5 Jan 2026 1:44 PM IST

സൗദി വിദേശകാര്യ മന്ത്രി ഈജിപ്ത് പ്രസിഡന്റ് കൂടിക്കാഴ്ച ഇന്ന്
X

റിയാദ്: ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി സൗദി വിദേശകാര്യ മന്ത്രി ഇന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുമായി കൂടിക്കാഴ്ച നടത്തും. ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദുൽ അത്തിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. യമൻ ഉൾപ്പടെ മേഖലയിലെ സംഭവവികാസങ്ങളക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്യും. യമൻ വിഷയത്തിൽ ഈജിപ്ത് സൗദിയുമായി സംസാരിച്ചിരുന്നു.

TAGS :

Next Story