Quantcast

സൗദി സ്ഥാപക ദിനം: ഫോട്ടോ മത്സരത്തിൽ പ്രവാസികൾക്കും പങ്കെടുക്കാം

തിരഞ്ഞെടുത്ത ചിത്രങ്ങൾക്ക് 2000 റിയാൽ സമ്മാനം

MediaOne Logo

Web Desk

  • Published:

    21 Feb 2025 9:19 PM IST

Saudi Foundation Day: Expatriates can also participate in the photo contest
X

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു. സൗദി പരമ്പരാഗത രീതിയിൽ മികച്ച വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകൾക്കായിരിക്കും സമ്മാനം. തിരഞ്ഞെടുക്കുന്ന ഫോട്ടോകൾക്ക് രണ്ടായിരം റിയാൽ സമ്മാനമായി ലഭിക്കും. അമ്പത് മികച്ച വസ്ത്രങ്ങൾക്കായിരിക്കും സമ്മാനം ലഭിക്കുക. മത്സരത്തിൽ പ്രവാസികൾക്കും പങ്കെടുക്കാം.

സ്ഥാപക ദിനവുമായി ബന്ധപ്പെട്ടാണ് മത്സരം. സൗദി പരമ്പരാഗത രീതിയിൽ മികച്ച വസ്ത്രധാരണം ചെയ്താണ് ഫോട്ടോകൾ അയക്കേണ്ടത്. ഇവയിൽ നിന്ന് 50 മികച്ച വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകളായിരിക്കും തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ഓരോ ചിത്രത്തിനും ലഭിക്കുക രണ്ടായിരം റിയാലായിരിക്കും. ഇത്തരത്തിൽ 50 മികച്ച വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകൾക്ക് നൽകുക 100,000 റിയാലായിരിക്കും.

സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലായിരിക്കും മത്സരം. ഫെബ്രുവരി 22 മുതൽ 28 വരെ ഫോട്ടോകൾ മത്സരത്തിനായി അയക്കാം. സൗദി സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ചിത്രങ്ങൾ അയക്കേണ്ടത്. അപ്ലോഡ് ചെയ്യേണ്ടത് Founding Day എന്ന ഹാഷ് ടാഗോടെയാണ്. പരമ്പരാഗത സൗദി വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകളായിരിക്കും സ്വീകരിക്കുക.

വിജയികളെ മാർച്ച് 12 മുതൽ 14 വരെ ഇമെയിൽ വഴി ബന്ധപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു. പരമ്പരാഗത സൗദി വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ഫാഷൻ ഡിസൈനർമാരെയും കണ്ടന്റ് ക്രിയേറ്റർമാരെയും പിന്തുണക്കുക എന്നിവയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി സൗദി സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story