ഫലസ്തീനുള്ള സൗദിയുടെ ധനസമാഹരണം വിജയകരമായി തുടരുന്നു
മുപ്പത്തിനാല് കോടിയോളം റിയാലാണ് അഞ്ചര ലക്ഷത്തോളം പേരില്‍ നിന്നായി ഇതിനകം സ്വരൂപിച്ചത്

റിയാദ്: യുദ്ധകെടുതി അനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് സഹായമൊരുക്കുന്നതിന് സൗദി അറേബ്യ ആരംഭിച്ച ജനകീയ കാമ്പയിന്‍ വിജയകരമായി തുടരുന്നു. രാജ്യത്തെ പ്രമുഖ കമ്പനികളും സ്ഥാപനങ്ങളും ധനസമാഹരണത്തില്‍ പങ്കാളികളായി. മുപ്പത്തിനാല് കോടിയോളം റിയാലാണ് അഞ്ചര ലക്ഷത്തോളം പേരില്‍ നിന്നായി ഇതിനകം സ്വരൂപിച്ചത്.
ഇസ്രായേലിന്റെ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്കുള്ള അടിയന്തിര സഹായമൊരുക്കുന്നതിന് സൗദി രൂപികരിച്ച ധനസമാഹരണം വിജയകരമായി തുടരുന്നു. രാജ്യത്തെ പ്രമുഖ കമ്പനികളും സ്ഥാപനങ്ങളും വലിയ തുക നല്‍കി ധനസമാഹരണത്തില്‍ പങ്കാളികളായി.
പ്രമുഖ വാഹന ഡിസ്ട്രിബ്യൂട്ടര്‍ ഗ്രൂപ്പായ അബ്ദുല്ലത്തീഫ് ജമീല്‍ ഗ്രൂപ്പ് 6.4 കോടി റിയാലും, സൗദിയിലെ പ്രമുഖ ഫ്രൈഡ് ചിക്കന്‍ കമ്പനിയായ അല്‍ബൈക്ക് ഒരു കോടി റിയലും ഫലസ്തീന്‍ ഫണ്ടിലേക്ക് കൈമാറി.
സൗദി അല്‍ അവ്വല്‍ ബാങ്ക് 50 ലക്ഷവും, സൗദി ഹംഗര്‍ സ്റ്റേഷന്‍ 20 ലക്ഷം റിയാലും സംഭാവനയായി നല്‍കി. അല്‍ഫൗസാന്‍ ഗ്രൂപ്പ്, ഫിന്‍ടെക് കമ്പനി എന്നിവ പത്ത് ലക്ഷം റിയാല്‍ വീതം നല്‍കി ധനസമാഹരത്തിന്റെ ഭാഗമായി. ഇതോടെ മൊത്തം ധനസമാഹരണം 34 കോടി റിയാലിലേക്കെത്തി. അഞ്ച് ലക്ഷത്തി മുപ്പത്തിനാലായിരം പേരാണ് പദ്ധതിയുമായി സഹകരിച്ചത്.
Adjust Story Font
16

